വമ്പന്‍മാരെ പിടിച്ചിട്ട് കാര്യമില്ല; ധോണിയുടെ മകള്‍ ശ്രീയുടെ തലവര മാറ്റി വരയ്ക്കുന്നു

ഒന്ന് വീണ്ടും ക്രിക്കറ്റ് കളിക്കാനായി ശ്രീശാന്ത് പിടിക്കാത്ത കാലില്ല. എന്നാല്‍ ആ കുഞ്ഞിക്കാല്‍ പിടച്ചതോടെ എല്ലാം ശുഭമാകുകയാണ്.
മലയാളം പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ധോണിയുടെ മകള്‍ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തെന്നാണ് റിപ്പോര്‍ട്ട്. ഇടക്കാലത്ത് ശത്രുക്കളായിരുന്ന ശ്രീയും ധോണിയും വീണ്ടും ഒന്നിച്ചെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തകള്‍. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ധോണി ഇടപെടുമെന്ന സൂചനകളും ക്രിക്കറ്റ് ലോകത്ത് ശക്തമായിട്ടുണ്ട്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന മലയാളം പാട്ടാണ് ധോണിയുടെ മകള്‍ സിവ പാടി ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികള്‍ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറി.
ഇന്ത്യന്‍ ടീമില്‍ കയറുന്ന സമയത്ത് ധോണിയുടെ പ്രിയ സന്തത സഹചരായിരുന്നു ശ്രീശാന്ത്. ഗാംഗുലി കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വന്ന ശ്രീശാന്തിനെ നിര്‍ണ്ണായക മത്സരങ്ങളില്‍ ധോണി ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ഐ.പിഎല്ലില്‍ എത്തിയതോടെയാണ് ഇരുവരും തമ്മില്‍ അകന്നത്. ശ്രീശാന്ത്, ഹര്‍ബജന്‍ തല്ല് വിവാദത്തോടെ രണ്ടു പേരും രണ്ടു തട്ടിലായി മാറുകയും ചെയ്തു.
https://www.facebook.com/Malayalivartha
























