മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സഹീര്‍ ഖാന് വിവാഹിതനായി ;ബോളിവുഡ് താരം സാഗരിക ഗാഡ്ഗെയാണ് വധു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സഹീര്‍ ഖാന് വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. രജിസ്റ്റര്‍ വിവാഹമായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം. സഹീര്‍ഖാന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
സഹീര്‍ ഖാന്റെ പ്രോസ്പോര്‍ട്ട് ഫിറ്റ്നെസ് സ്റ്റുഡിയോയുടെ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യാ മാല്‍ദേവ് വിവാഹക്ഷണപത്രികയുടെ ചിത്രവും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിക്കില്ല നിയമപരമായായിരിക്കും തങ്ങള്‍ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തേ വ്യക്തമാക്കിയിരുന്നു.
മുപ്പത്തിയെട്ടുകാരനായ സഹീര്‍ രണ്ടു കൊല്ലം മുമ്ബ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനാണ് . ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സസരങ്ങളും കളിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യയില്‍ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചക്തേ ഇന്ത്യയിലെ പ്രീതി സാബ്ഹര്‍വാള്‍ എന്ന കഥാപാത്രം സാഗരികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha