ലോകറെക്കോർഡിനരികെ ടീം ഇന്ത്യ; ഇതിഹാസ നായകരുടെ നിരയിലേക്ക് കൊഹ്‍ലിയും

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യയെയും ക്യാപ്റ്റൻ കൊഹ്‍ലിയെയും തേടിയെത്തുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. തുടര്‍ച്ചയായി ഏറ്റവും അധികം ടെസ്റ്റ് പരമ്പര വിജയിച്ച ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കുക.
ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗിന്റെ കീഴില്‍ 2005- 2008 കാലയളവില്‍ ഓസീസ് നേടിയ ഒമ്പത് പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡിന് ഒപ്പമെത്താൻ ഇന്ത്യക്ക് ഒരു സമനില മാത്രം മതി. മുന്‍ നായകരായ ഗാംഗുലിക്കും ധോണിക്കും സ്വന്തമാക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡാണ് കൊഹ്‍ലിയെ കാത്തിരിക്കുന്നത്. 2015ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് എട്ട് പരമ്പര വിജയങ്ങളുടെ ജൈത്രയാത്രക്ക് ടീം തുടക്കമിട്ടത്. ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ് ടീം ഇന്ത്യ.
https://www.facebook.com/Malayalivartha
























