ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു
2011 ലെ ലോകകപ്പിനു ശേഷം ഇന്ത്യ വീണ്ടും ലോകകപ്പിന് വേദിയാകുന്നു .2023 ലെ ഏകദിന ലോകകപ്പിന്റെ വേദിയായി ഐസിസി ഇന്ത്യയെ പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യ മാത്രമായി ലോകകപ്പ് വേദിയാകുന്നത് ആദ്യമായാണ്. 1987,1996, 2011 എന്നീ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങളാണ് ഇതിനുമുമ്പ് ഇന്ത്യയിൽ നടന്നത്. ഈ മൂന്ന് തവണയും അയല്‍രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ലോകകപ്പ് നടന്നിരുന്നത്.
2011ൽ ഇന്ത്യ ആതിഥേയരായ ലോകകപ്പിൽ ഇന്ത്യ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്.ഫൈനലില്‍ അയല്‍ക്കാരായ ശ്രീലങ്കയായിരുന്നു എതിരാളി. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമായിരുന്നു അന്ന് ഇന്ത്യയ്ക്കായി ലോക കിരീടം സമ്മാനിച്ചത്. 2021ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ വെച്ചായിരിക്കും നടക്കുക. 2019ലെ ലോകകപ്പ് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha