ഐസിസി റാങ്കിംഗ്: ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം; രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്ത്
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് മുന്നേറ്റം. ഏകദിനത്തിൽ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തെക്കുയർന്നു. നേരത്തെ ഏഴാം സ്ഥാനത്തായിരുന്നു രോഹിത്.
രോഹിത് ശർമ്മക്കു പുറമേ ഓപ്പണർ ശിഖർ ധവാൻ പതിന്നാലാം റാങ്കിലെത്തി. പരമ്പരയിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ 28-ാം റാങ്കിലും കുല്‍ദീപ് യാദവ് ആയ 56-ാം റാങ്കിലുമെത്തി.
https://www.facebook.com/Malayalivartha