കോഹ്ലി അനുഷ്ക വിഷയത്തില്‍ ബിജെപി എംഎല്‍എയുടെ വായടപ്പിച്ച് ഗംഭീര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും വിദേശരാജ്യത്ത് വച്ച് വിവാഹിതരായതിനെതിരെ മധ്യപ്രദേശ് ബിജെപി എംഎല്‍എ പന്നാലാല്‍ ഷാക്യ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. എംഎല്‍എയുടെ പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതിനു പിന്നാലെയാണ് എംഎല്‍എയെ തേച്ചൊട്ടിക്കുന്ന അഭിപ്രായപ്രകടനവുമായി ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിക്കുന്നത് വിവാഹ വേദി തെരഞ്ഞെടുക്കുന്നത് വധുവരന്മാരുടെ വ്യക്തിപരമായി കാര്യമാണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
അതില്‍ അഭിപ്രായം പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്, എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇന്ത്യയില്‍ നിന്നും കോഹ്ലി പണമുണ്ടാക്കി ബില്ല്യണ്‍ കണക്കിന് ഇറ്റലിയില്‍ ചിലവഴിക്കുകയാണ് ചെയ്തത്.
ഇതിനര്‍ത്ഥം രാജ്യത്തെ കോഹ്ലി ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം ഒരു രാജ്യ സ്നേഹിയല്ലെന്നുമാണ് ഇതായിരുന്നു കഴിഞ്ഞദിവസം പന്നലാല്‍ ഷാക്യ പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി തനി നിറം പുറത്തെടുത്തെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അനുഷ്കയുടെയും കോഹ്ലിയുടെയും വിവാഹം ഇറ്റലിയിലെ ടസ്കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു നടന്നിരുന്നത്.
https://www.facebook.com/Malayalivartha