ആഷസിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; അലിസ്റ്റർ കുക്കിന് സെഞ്ച്വറി ; ഇംഗ്ലണ്ട് മികച്ച നിലയിൽ
ആഷസ് പരമ്പര നഷ്ടമായെങ്കിലും നാലാം ടെസ്റ്റില്‍ ശക്തമായ തിരിച്ചു വരവിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗിസിൽ ഓസ്ട്രേലിയയെ 327 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ മികച്ച നിലയിലാണ്. 32-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ അലിസ്റ്റര്‍ കുക്കിന്റെ(104*) ബാറ്റിങ് മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 192 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. കുക്കിനൊപ്പം നായകന് ജോ റൂട്ട്(49 ) ക്രീസിലുണ്ട്.
രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 244 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 327 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്സണുമാണ് ഓസീസ് നിരയെ പുറത്താക്കിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (103) നായകന് സ്റ്റീവ് സ്മിത്ത്(76), ഷോണ്‍ മാര്‍ഷ്(61) എന്നിവരാണ് ഒാസീസ് നിരയില്‍ തിളങ്ങിയത്.
https://www.facebook.com/Malayalivartha