ഐപിഎൽ: കൊഹ്ലിയെ നിലനിർത്തി ബാംഗ്ലൂർ; രോഹിത് മുംബൈയിൽ തന്നെ; ധോണി ചെന്നൈയിൽ തിരിച്ചെത്തി; പ്രതീക്ഷകൾ തെറ്റിക്കാതെ ടീമുകൾ
ഐപിഎൽ ടീമുകള്‍ ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. ടീമുകൾ മുൻ നിര താരങ്ങളെ നിലനിർത്തി. 17 കോടി രൂപ മുടക്കി വിരാട് കൊഹ്ലിയെ ബാംഗ്ലൂർ നിലനിർത്തി. കോഹ്ലിക്ക് പുറമെ എ ബി ഡിവില്ലേഴ്സിനെയും സര്‍ഫ്രാസ് ഖാനെയും ടീം നിലനിർത്തി.
ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയെയും ഹര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിർത്തി. വിലക്ക് മാറി തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സ് ധോണിയും റെയ്നയും ജഡേജയും നിലനിർത്തി. അതേ സമയം കൊല്‍ക്കത്ത തങ്ങളുടെ ക്യാപ്റ്റനായ ഗൗതം ഗംഭീറിനെ നിലനിര്‍ത്തിയില്ല. സുനില്‍ നരെയ്ന്, ആന്ദ്രെ റസല്‍ എന്നിവരെയാണ് കൊൽക്കത്ത നിലനിർത്തി.
രാജസ്ഥാന് സ്റ്റീവ് സ്മിത്തിനെ നിലനിര്‍ത്തിയപ്പോള്‍ അക്സര്‍ പട്ടേലിനെ മാത്രമാണ് പഞ്ചാബ് നിലനിർത്തിയത്. ഡല്‍ഹി റഷഭ് പന്തിനേയും ക്രിസ് മോറിസിനേയും ശ്രേയസ് അയ്യരേയുമാണ് നിലനിര്‍ത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും ലേലത്തിന് വിട്ടില്ല. കളിക്കാരുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. 27നാണ് ഐപിഎല്‍ താര ലേലം.
https://www.facebook.com/Malayalivartha