ഐപിഎൽ ലേലത്തിനു മുന്നോടിയായി കളിക്കാരുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടു ; ആരാധകര്‍ ആവേശത്തിൽ
ഐപിഎൽ ലേലത്തിനു മുന്നോടിയായി കളിക്കാരുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു എം.എസ്.ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. 27നാണ് ഐപിഎല്‍ താര ലേലം. ഈ ഐപിഎല്‍ സീസണിലേയ്ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള സമയം അവസാനിച്ചതോടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി. 17 കോടി രൂപ ചിലവഴിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോഹ്ലിലെ നിലനിര്‍ത്തിയത്.
ഐപിഎല്‍ കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്കിനായി ചിലവഴിച്ച 14.5 കോടി എന്ന റെക്കോര്‍ഡാണ് കോഹ്ലിക്കായി ബാംഗ്ലൂര്‍ റോയല്‍സ് മറികടന്നത്. ഇതുകൂടാതെ രോഹിത് ശര്‍മ്മയ്ക്കായി മുംബൈ ഇന്ത്യന്‍സും, ധോണിക്കായി ചെന്നൈ സൂപ്പര്‍ കിങ്സും 15 കോടി വീതമാണ് സൂപ്പര്‍ കിങ്സിനായി മുടക്കിയിരിക്കുന്നത്.
ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിര്നിര്ത്തി. ഐപിഎലിലെ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, രോഹിത് ശര്‍മയെയും ഹര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിര്‍ത്തി. 17 കോടി രൂപ മുടക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്, കോഹ്ലിയെയും നിലനിര്‍ത്തി. ഇതോടെ കോഹ്ലി ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി.
അതേസമയം, അക്സര്‍ പട്ടേലിനെ മാത്രമാണ് കിംഗ്സ് ഇലവന് പഞ്ചാബ് നിലനിര്‍ത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന് എന്നിവരെയും നിലനിര്‍ത്തി. ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാന് റോയല്‍സ് നിലനിര്‍ത്തിയത്. ഭുവനേശ്വര്‍ കുമാര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെ സണ്‍റൈസേഴ്സ് ഹൈദരാബാദും നിലനിര്‍ത്തി. ഫ്രാഞ്ചൈസിയില്‍ വിടുതല്‍ നല്കുന്ന കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha