ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം.എസ് ധോണി...സാക്ഷിയായി മകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം.എസ് ധോണി മടങ്ങിയെത്തി. ധോണിയേയും ജഡേജയേയും സുരേഷ് റെയ്നയേയും നിലനിര്‍ത്താനുള്ള തീരുമാനം ഇന്നലെ ചെന്നൈ ടീം പുറത്തു വിട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് ഐ.പി.എല്‍ കിരീടങ്ങള്‍ ചെന്നൈയിലെത്തിച്ച മഹേന്ദ്ര സിങ് ധോണിയുമായി കഴിഞ്ഞ ദിവസമാണ് ടീം കരാറിലൊപ്പിട്ടത്.
കഴിഞ്ഞ രണ്ട് സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ താരമായിരുന്നു ധോണി. പുതിയ സീസണോടെ വിലക്കു മാറി ചെന്നൈ ടീം മടങ്ങിയെത്തിയതോടെയാണ് ധോണിയ്ക്ക് തിരിച്ചു സൂപ്പര്‍ കിങ്സിലേയ്ക്ക് വരവിനുള്ള കളമൊരുങ്ങിയത്.ധോണി ടീമുമായുള്ള കരാറിലൊപ്പിടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം രാത്രി ടീം അധികൃതര്‍ പുറത്തു വിട്ടിരുന്നു.
പക്ഷെ വീഡിയോയില്‍ താരമായത് ധോണിയുടെ മകള്‍ സിവയാണ്. മലയാളം പാട്ടു പാടിയും വീഡിയോകളിലൂടേയും ചെറുപ്പത്തില്‍ തന്നെ താരമായി മാറിയ സിവയെ ധോണിക്കൊപ്പം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അച്ഛന് തിരക്കേറി കരാറില്‍ ഒപ്പിടുമ്പോള്‍ സിവ കൂള്‍ ആണ്. അതെ.. സിവ ക്യാപ്റ്റന്‍ കൂളിന്റെ മകള്‍ തന്നെ.
https://www.facebook.com/Malayalivartha