ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ അടിപതറി ഇന്ത്യ! ; ഇന്ത്യയെ ഹര്‍ദ്ദിക്ക് പാണ്ഡ്യ കരകയറ്റുന്നു
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ ഹര്‍ദ്ദിക്ക് പാണ്ഡ്യ കരകയറ്റുന്നു. എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ചാണ് പാണ്ഡ്യയുടെ രക്ഷാപ്രവര്‍ത്തനം. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ മുന്നൂറിനുള്ളില്‍ പിടിച്ചുകെട്ടിയത്. ഒരുഘട്ടത്തില്‍ 12 റണ്‍സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയെ ഹാഫ് ഡുപ്ലേസി, ഡിവില്ലിയേഴ്സ് സംഘമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. 84 പന്തുകള്‍ നേരിട്ട് 65 റണ്‍സടിച്ച ഡിവില്ലിയേഴ്സിനെ കന്നി ടെസ്റ്റിനിറങ്ങിയ ബുംറയാണ് പുറത്താക്കിയത്. 35 റണ്‍സോടെ ഹര്‍ദ്ദിക്ക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ ഭുവനേശ്വര്‍ കുമാറുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.
https://www.facebook.com/Malayalivartha