കോഹ്ലി പുറത്തായതില്‍ മനം നൊന്ത് വൃദ്ധന് തീ കൊളുത്തി ; റെയില്‍വേ ജീവനക്കാരനായ വൃദ്ധന്റെ മുഖത്തും കൈയ്യിലും കാര്യമായ പൊള്ളൽ
പലപ്പോഴും ആരാധന പലവിധത്തിലാണ്. എന്നാല്‍ ഈ വൃദ്ധന്റെ ആരാധന വേറൊരു വിധത്തിലായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലി അഞ്ച് റണ്‍സിന് പുറത്തായതില്‍ മനം നൊന്ത് 65 വയസ്സുകാരന് ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ റട്ലാമിലുള്ള ബബുലാല്‍ ഭൈരവയാണ് സ്വയം കൊളുത്തിയത്.
റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനായ ബബുലാലിന് തലയിലും മുഖത്തും കെയ്യിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. റൂമില്‍ തനിച്ചിരുന്ന് കളി കണ്ട് കൊണ്ടിരുന്ന ബബുലാല്‍ വിരാട് കോഹ്ലി പുറത്തായ ഉടനെ കെറോസിന്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഉച്ചത്തിലുള്ള കരച്ചില് കേട്ട് അയല്കാരും വീട്ടുകാരും ഓടിയെത്തുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തീ കൊളുത്തിയത് വിരാട് കോഹ്ലിയുടെ പുറത്താവലില്‍ മനം നൊന്ത് തന്നെയാണെന്ന് ബബുലാല്‍ സമ്മതിച്ചതായി ദോ ബാട്ടി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha