Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'ഓസീസിനെ വിറപ്പിച്ച് ഇന്ത്യൻ ചുണക്കുട്ടികൾ' ; അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 100 റണ്‍സിന്‍റെ കൂറ്റന്‍ ജയം

14 JANUARY 2018 03:09 PM IST
മലയാളി വാര്‍ത്ത

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 100 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ഇന്ത്യയുയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 42.5 ഓവറില്‍ 228 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി നായകന്‍ പൃഥ്വി ഷാ(94), മന്‍ജോട്ട് കല്‍റ(86), ഷബ്മാന്‍ ഗില്‍(63) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ശിവം മണിയും കമലേഷ് നാഗര്‍കോട്ടിയുമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. അഭിഷേക് ശര്‍മ്മയും അങ്കുള്‍ റോയിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

പൃത്വി ഷായും മന്‍ജോട്ട് കല്‍റയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്രീസിലെത്തിയ ഗില്‍ 54 പന്തില്‍ 63 റണ്‍സെടുത്ത് തകര്‍ത്തടിച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. മധ്യനിരയില്‍ എട്ട് പന്തില്‍ 23 റണ്‍സടിച്ച് അഭിഷേക് ശര്‍മ്മ ഞെട്ടിച്ചതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 328 നേടി. ഓസീസിനായ ഓള്‍റൗണ്ടര്‍ ജാക്ക് എഡ്‌വേര്‍ഡ് നാലും വില്‍, ഉപ്പല്‍, വോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനും തുടക്കം മോശമായില്ല. ഓപ്പണര്‍മാരായ ജാക്ക് എഡ്‌വേര്‍ഡ് 73 റണ്‍സെടുത്തും മാക്സ് 29 റണ്‍സെടുത്തും മികച്ച തുടക്കം നല്കി. എന്നാല്‍ മധ്യനിരയ്ക്ക് കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഓസീസ് 228ല്‍ ഒതുങ്ങുകയായിരുന്നു. ആധികാരിക ജയത്തോടെ ലോകകപ്പില്‍ മികച്ച തുടക്കം നേടാന്‍ ഇന്ത്യന്‍ യുവസംഘത്തിനായി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (13 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (36 minutes ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (58 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (3 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (3 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (4 hours ago)

Malayali Vartha Recommends