പഴയ സൂപ്പർ താരങ്ങൾ ചെന്നൈയിൽ വേണം; എന്ത് വിലകൊടുത്തും താരത്തെ ടീമിലെത്തിക്കണമെന്ന് ധോണി
ഐപിഎല്ലില്‍ വിലക്കിന് ശേഷം മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് പുതിയ സീസണിലും താരസമ്പന്നമാകുന്നു. ചെന്നൈ നിലനിർത്തിയ താരങ്ങൾ മഹേന്ദ്രസിങ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരാണ്. എന്നാൽ ചെന്നൈയുടെ സ്വന്തം അശ്വിനെ നിലനിർത്തിയില്ല. ഐപിഎല്ലില്‍ ചെന്നൈയുടെ വിജയങ്ങൾക്ക് നിർണായക സംഭാവന നൽകിയ അശ്വിനെ നിലനിർത്താത്തതിൽ വിമർശനം ഉയർന്നിരുന്നു.
എന്നാൽ എന്ത് വിലകൊടുത്തും അശ്വിനെ ടീമിൽ തിരിച്ചെത്തിക്കണമെന്ന് ധോണി ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ചെന്നൈ നിലനിർത്തിയത് മൂന്ന് ഇന്ത്യന്‍ താരങ്ങളായതിനാൽ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. അതിനാൽ അശ്വിനെ സ്വന്തമാക്കാൻ സ്വന്തമാക്കാന്‍ ലേലം തന്നെ വേണ്ടി വരും.
ഈ നാട്ടുകാരന് കൂടിയായ അശ്വിനെ ടീമിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ധോണി വ്യക്തമാക്കി. കൂടുതല്‍ താരങ്ങളെ ഇവിടെ നിന്ന് ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ടീമിന്റെ പ്രൊമോഷന് ചടങ്ങില്‍ ധോണി പറഞ്ഞു.
https://www.facebook.com/Malayalivartha