ഒടുവിൽ രഹാനെ ടീമിൽ; മാനം കാക്കാൻ ഇന്ത്യ അവസാന പോരാട്ടത്തിന്; ഇന്ത്യക്ക് ബാറ്റിംഗ്
ആദ്യ രണ്ട് ടെസ്റ്റും ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് അഭിമാന പോരാട്ടം. ടെസ്റ്റിലെ ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ അവസാന ടെസ്റ്റെങ്കിലും ജയിച്ച് മാനം കാക്കാനുള്ള ശ്രമത്തിലാണ്. ആദ്യ രണ്ട് ടെസ്റ്റിലും പുറത്തിരുന്ന അജിങ്ക്യ രഹാനെ ടീമിൽ തിരിച്ചെത്തി. രഹാനയെ കളിപ്പിക്കാതിരുന്നതിൽ ക്യാപ്റ്റൻ കൊഹ്ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന താരങ്ങൾ രംഗത്തെത്തിയിരുന്നു.
മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. രഹാനെയ്ക്ക് പുറമെ പേസ് ബൗളർ ഭുവനേശ്വർ കുമാറും ടീമിൽ തിരിച്ചെത്തി. രോഹിത് ശർമ്മയും, അശ്വിനുമാണ് ടീമിൽ നിന്ന് പുറത്തായത്. സ്പെഷ്യലിസ്ററ് സ്പിന്നർ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. മികച്ച ഫോമിലുള്ള പേസ് നിരക്കൊപ്പം ബാറ്റിംഗ് നിരയും അവസരത്തിനൊത്തുയർന്നാൽ ഇന്ത്യക്ക് ജയിക്കാനാകുമെന്ന് സുനിൽ ഗവാസ്ക്കർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha