ഐപിഎല്‍ വിലയേറിയ താരമായി ഉനദ്ഘട്ട് ; 11.5 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സിന് സ്വന്തം
ഐപിഎല്‍ താരലേലം രണ്ടാംദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യന്‍ താരമായ ഉനദ്ഘട്ടിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. 11.5 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ താരത്തെ രാജസ്ഥാന് ടീമില്‍ നിലനിര്‍ത്തിയത്.
1.50 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഉനദ്ഘട്ടിനായി കിംഗ്സ് ഇലവന് പഞ്ചാബും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യഘട്ടത്തില്‍ ലേലം വിളിച്ചത്. ഇരു ഗ്രൂപ്പുകളും തമ്മില്‍ വാശിയോടെ മുന്നേറിയ ലേലത്തില്‍ നിന്ന് 11 കോടിയിലെത്തിയതോടെ ചെന്നൈ പിന്മാറി. പിന്നീടായിരുന്നു രാജസ്ഥാന് റോയല്‍സിന്റെ കടന്നു വരവ്.
രാജസ്ഥാൻ റോയൽസിന് സ്വന്തമായതോടെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ കളിക്കാരനായി മാറിയിരിക്കുകയാണ് സൗരാഷ്ട്രയുടെ ഈ താരം. കഴിഞ്ഞ സീസണില്‍ പൂനെ സൂപ്പര്‍ ജയന്റ്സിന്റെ താരമായിരുന്നു ഉനദ്ഘട്ട്.
ഷഹബാസ് നദീമിനെ 3.2 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയപ്പോള്‍ കര്‍ണാടകക്കാരനായ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സും സ്വന്തമാക്കി.
https://www.facebook.com/Malayalivartha