നാലാം ഏകദിനം നാളെ; ഡിവില്ലേഴ്സ് തിരിച്ചെത്തും; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യത
ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ഏകദിനം നാളെ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് നാളത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി വെടിക്കെട്ട് ബാറ്റ്സ്മാൻ ഡിവില്ലേഴ്സ് ടീമിൽ തിരിച്ചെത്തും. പരിക്കിനെ തുടർന്ന് ആദ്യ മൂന്ന് ഏകദിനങ്ങളും കളിയ്ക്കാൻ ഡിവില്ലേഴ്സിന് കഴിഞ്ഞിരുന്നില്ല.
ഇന്ത്യൻ ടീമിലും മാറ്റങ്ങൾ ഉണ്ടാകും. പേശിവലിവിനെത്തുടര്‍ന്ന് കേദാര്‍ ജാദവിന് നാലാം ഏകദിനം നഷ്ടമാകും. പകരം മനീഷ് പാണ്ഡെ ടീമിൽ എത്തിയേക്കും. മോശം ഫോമിലാണെങ്കിലും ഓപ്പണർ രോഹിത് ശർമ്മയെ മാറ്റില്ല. പരമ്പരയിൽ മികച്ച ഫോമിലുള്ള കുല്‍ദീപും ചഹലുമാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൊഹ്ലിയും ധവാനും മികച്ച ഫോമിലാണ്. പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്താം.
https://www.facebook.com/Malayalivartha