വിജയ് ഹസാരെ ട്രോഫി: ത്രിപുരയെ തകർത്ത് കേരളത്തിന് ആദ്യ ജയം
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം. ത്രിപുരയെ 4 വിക്കറ്റിന് തകർത്താണ് കേരളം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ത്രിപുര 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 45.1 ഓവറിൽ ലക്ഷ്യം കണ്ടു.
ത്രിപുര നായകന് മണിശങ്കര്‍ മുരാസിംഗിന്റെ മികച്ച ബാറ്റിംഗാണ് ത്രിപുരയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. മണിശങ്കര്‍ മുരാസിംഗ് 61 റൺസ് നേടി. ശ്യാം ഗോണ്(35), രജത് ഡേ(46), സ്മിത് പട്ടേല്‍(33) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. കേരളത്തിനു വേണ്ടി എംഡി നിധീഷ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു വേണ്ടി രോഹന് പ്രേം(52) അർദ്ധ സെഞ്ച്വറി നേടി. വിഷ്ണു വിനോദ് 40, സഞ്ജു സാംസണ് 37 റൺസും നേടി. 47 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ വിജയത്തിലെത്തിച്ചത്.
https://www.facebook.com/Malayalivartha