പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; അഞ്ചാം ഏകദിനം നാളെ

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം നാളെ പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്ജ് പാര്‍ക്കില്‍ നടക്കും. പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ കഴിഞ്ഞ കളിയിൽ തോറ്റിരുന്നു.
എന്നാൽ നാളത്തെ മത്സരത്തിന് മഴ ഭീഷണിയുണ്ട്. പോര്‍ട്ട് എലിസബത്തില്‍ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മത്സരം ഉപേക്ഷിച്ചാലും ഇന്ത്യയ്ക്ക് പരമ്പര നേടാനാകും.
ജൊഹാനസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തിലും മഴ വില്ലനായിരുന്നു. മഴയെത്തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























