വിരമിക്കൽ പ്രഖ്യാപിച്ച് മോർക്കൽ; ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം വിരമിക്കും
ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ മോണി മോര്‍ക്കല്‍ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. വിരമിക്കൽ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വേണ്ടിയാണെന്നും മോർക്കൽ വ്യക്തമാക്കി.
നേരത്തെ താരം കോല്പ്പക് ഡീല്‍ ഒപ്പിട്ട് ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കുവാനായി പോകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം പുനഃപരിശോധിച്ച താരം ടീമിനൊപ്പം തുടർന്നു. ഇപ്പോള്‍ താനെടുത്തിരിക്കുന്ന തീരുമാനവും കോല്പ്പക് ഡീലുമായി ഒരു ബന്ധവുമില്ലായെന്നും താന്‍ ഇത്തരത്തില്‍ യാതൊരുവിധ കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും മോർക്കൽ പറഞ്ഞു. 83 ടെസ്റ്റുകളില്‍ നിന്ന് 294 വിക്കറ്റുകള്‍ മോർക്കൽ സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha