ശ്രീലങ്കയ്ക്ക് തിരിച്ചടി; നിദാഹസ് ട്രോഫിയില്‍ ആഞ്ചലോ മാത്യൂസ് കളിക്കില്ല
നിദാഹസ് ട്രോഫിയില്‍ ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ് കളിക്കില്ല. പരിക്കിനെത്തുടർന്ന് ലങ്കൻ നായകന് വിശ്രമം അനുവദിച്ചു. മാത്യൂസിന്റെ അഭാവം ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ്. ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ആഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ ദിനേശ് ചന്ദിമലാണ് ടീമിനെ നയിക്കുക. എന്നാൽ ലങ്കൻ പേസർ ലസിത് മലിംഗയെ ടീമിലേക്ക് പരിഗണിച്ചില്ല. 20 അംഗ ടീമിനെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.
ടീം: ദിനേശ് ചന്ദിമില്‍, ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ദസുന്‍ ഷനക, കുശല്‍ ജനിത് പെരേര, തിസാര പെരേര, ജീവന് മെന്‍ഡിസ്, സുരംഗ ലക്മല്‍, നിരോഷന്‍ ഡിക്ക്വെല്ല, സദീര സമരവിക്രമ, ഇസ്രു ഉഡാന, ജെഫ്രേ വാന്‍ഡേര്‍സേ, അകില ധനന്‍ജയ, അമില അപോണ്‍സോ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമര, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, ധനന്‍ജയ ഡിസില്‍വ
https://www.facebook.com/Malayalivartha