ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്ഗാൻ താരം; റാഷിദ് ഖാനെ തേടി മറ്റൊരു റെക്കോർഡ് കൂടി
ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു ചരിത്രം രചിച്ച് അഫ്ഗാനിസ്താന് സ്പിന്നര്‍ റാഷിദ് ഖാൻ. ലോക ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍ എന്ന നേട്ടം കഴിഞ്ഞ ആഴ്ച്ച റാഷിദ് ഖാനെ തേടി എത്തിയിരുന്നു. ഇപ്പോളിതാ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡും താരത്തിന് സ്വന്തം.
2019 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്കോട്ലന്ഡിനെ നേരിടുന്ന അഫ്ഗാൻ ടീമിനെയാണ് റാഷിദ് നയിക്കുന്നത്. 19 വയസ്സും 160 ദിവസവും പ്രായമായ റാഷിദിനെ ചൊവ്വാഴ്ചയാണ് ടീം ക്യാപ്റ്റനായി നിയമിച്ചത്. ഇരുപതാം വയസ്സിൽ ബംഗ്ലാദേശ് ടീമിന്റെ നായകനായ രജിന്സലെയെയുടെ റെക്കോർഡാണ് റാഷിദ് മറികടന്നത്.
2015-ലാണ് റാഷിദ് ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. 37 ഏകദിനത്തിൽ 86 വിക്കറ്റും 29 ട്വന്റി 20-യിൽ നിന്ന് 47 വിക്കറ്റുകളും റാഷിദ് വീഴ്ത്തി. ഐ.സി.സി.റാങ്കിങ്ങിൽ ഏകദിനത്തിലും ട്വന്റി 20-യിലും റാഷിദ് ഈയടുത്ത് ഒന്നാമതെത്തിയിരുന്നു. പിന്നീട് ഏകദിനത്തിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ റാഷിദിനെ മറികടന്ന് ഒന്നാമതായെങ്കിലും ട്വന്റി 20-യിൽ റാഷിദ് തന്നെയാണ് ഒന്നാമത്.
https://www.facebook.com/Malayalivartha