ഓസ്ട്രേലിയ 351 റണ്‍സിന് പുറത്ത്; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 351 റണ്‍സിന് പുറത്തായി. മിച്ചല്‍ മാര്‍ഷ് നേടിയ 96 റൺസാണ് ഓസീസിന് മികച്ച സ്കോർ നേടാൻ സഹായിച്ചത്. സ്പിന്നർ കേശവ് മഹാരാജിന് മുന്നിൽ ഓസ്ട്രേലിയയുടെ മുൻ നിര തകരുകയായിരുന്നു. കേശവ് മഹാരാജ് അഞ്ച് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 55 റൺസ് എടുക്കുന്നതിനിടയിൽ 3 വിക്കറ്റുകളാണ് നഷ്ടമായത്. ഓസ്ട്രേലിയൻ സ്പിന്നർ നഥാന്‍ ലയണിനാണ് രണ്ട് വിക്കറ്റ്. 16 റൺസുമായി ഡിവില്ലേഴ്സും റണ്ണൊന്നുമെടുക്കാതെ ഡുപ്ലെസിയുമാണ് ക്രീസിൽ.
https://www.facebook.com/Malayalivartha