Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

ഒഡീഷ ഫുട്‌ബോള്‍ താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് 'രണ്ട് ' ഭാര്യമാര്‍!

16 JUNE 2020 06:35 AM IST
മലയാളി വാര്‍ത്ത

More Stories...

ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌

ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ

ഒഡീഷ സംസ്ഥാന ടീമംഗവും ഒഎന്‍ജിസിയുടെ മധ്യനിരതാരമായ നരേഷ് ഔല (35) കഴിഞ്ഞ ദിവസം അന്തരിച്ചപ്പോള്‍ പുറതിതുവന്ന വിവരങ്ങള്‍ എല്ലാവരേയും ഞെട്ടിച്ചു. മരണശേഷമാണ് അദ്ദേഹത്തിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്ന വിവരം ആദ്യ ഭാര്യ ആരതിയും രണ്ടാം ഭാര്യ ലാല്‍ മുവാന്‍ കുയീയും അറിയുന്നത്. മൃതദേഹം വിട്ടുകിട്ടുന്നതിനായി രണ്ടു ഭാര്യമാരും തമ്മില്‍ പോരടിച്ചു. ഒടുവില്‍ രേഖകളില്‍ ഭാര്യയുടെ സ്ഥാനത്ത് ലാല്‍ മുവാന്റെ പേരാണെന്നതിനാല്‍ ഒഎന്‍ജിസി അധികൃതര്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഭാര്യ ആരതിക്കും നരേഷിന്റെ കുടുംബാംഗങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങുകള്‍ വിഡിയോ കോളിലൂടെ കാണാനും അവസരമൊരുക്കി.

 2009-ല്‍ മുതല്‍ ഒഎന്‍ജിസിയില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു നരേഷ്. അസമിലായിരുന്ന നരേഷ് ഔല, ഒഡീഷയില്‍ താമസിക്കുന്ന തന്റെ കുടുംബാംഗങ്ങളെ മരിക്കുന്നതിന് തലേന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ദീര്‍ഘനാളായി നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഈ സമയത്ത് നാട്ടിലേക്കു വന്നാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന് മൂത്ത സഹോദരന്‍ ബിഷ്ണു ഔല അറിയിച്ചതോടെ വരവ് നീട്ടിവച്ചു.

പിറ്റേന്ന് സില്‍ചാറിലെ ആശുപത്രിയില്‍ നരേഷ് മരിച്ച വിവരമാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്. 'മരണവാര്‍ത്തയറിഞ്ഞ് മൂത്ത സഹോദരന്‍ ബിഷ്ണു ഔലയും കുടുംബാംഗങ്ങളും ഒഎന്‍ജിസി അധികൃതരുമായി ബന്ധപ്പെട്ട് നരേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള താല്‍പര്യം അറിയിച്ചു. എന്നാല്‍, മിസോറാമില്‍നിന്നുള്ള ലാല്‍ മുവാന്‍ കുയീ എന്നൊരു സ്ത്രീയും നരേഷിന്റെ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയായി അവര്‍ അറിയിച്ചു. മാത്രമല്ല, ഒഎന്‍ജിസിയിലെ ഔദ്യോഗിക രേഖകളിലെല്ലാം അവരുടെ പേരാണ് ഭാര്യയുടെ സ്ഥാനത്ത് ഉള്ളതെന്നും വ്യക്തമാക്കി.

2012-ല്‍ വിവാഹം കഴിച്ച നരേഷിന് ആ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞുമുള്ളതാണ്. അവള്‍ക്ക് നാലു വയസ്സ് മാത്രമാണ് പ്രായം. ഇതിനിടെയാണ് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നത്' - ബിഷ്ണു ഔല വിശദീകരിച്ചു. ഇതിനു പിന്നാലെ ബിഷ്ണു ഔലയും കുടുംബവും നരേഷിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഒഎന്‍ജിസിയുടെ മാതൃവകുപ്പായ പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. 'മൃതദേഹം വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നണ് അവര്‍ അറിയിച്ചത്. ഇതിനു പിന്നാലെ നരേഷിന്റെ ആദ്യ വിവാഹത്തിന്റെ വിഡിയോയും മകളുടെ ചിത്രവും ഞങ്ങള്‍ പെട്രോളിയം മന്ത്രാലയത്തിലെ അധികൃതര്‍ക്ക് അയച്ചുനല്‍കി. എന്നാല്‍, നരേഷിന്റെ മൃതദേഹം മിസോറമിലേക്ക് അയച്ചതായി ജൂണ്‍ 11-ന് അറിയിപ്പു കിട്ടി. കാരണം അവരുടെ പേരാണ് ഔദ്യോഗിക രേഖകളിലുണ്ടായിരുന്നത്' - ബിഷ്ണു വിവരിച്ചു.

2006, 2007, 2008 വര്‍ഷങ്ങളിലാണ് ഒഡീഷയ്ക്കായി നരേഷ് ഔല സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ബൂട്ടുകെട്ടിയത്. ഇടയ്ക്ക് മഹാരാഷ്ട്ര സംസ്ഥാന ടീമിനായും കളിച്ചിരുന്നു. ഐ ലീഗില്‍ ഒഎന്‍ജിസിക്കായും കളിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (4 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (18 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (13 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (13 hours ago)

Malayali Vartha Recommends