Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എഫ്.എ കപ്പ് 14-ാം തവണയും സ്വന്തമാക്കി പീരങ്കിപ്പട; തോല്‍പിച്ചത് ചെല്‍സിയെ; എമറിക് ഒബമെയാങ്ങിന്റെ ഇരട്ട ഗോള്‍ വിജയം സമ്മാനിച്ചു

02 AUGUST 2020 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

എഫ്.എ കപ്പിനായുള്ള പോരാട്ടത്തില്‍ ആഴ്്സണലിന് വിജയം. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പീരങ്കിപ്പട ചെല്‍സിയെ തറപ്പറ്റിച്ചത്. ജയത്തോടെ 14-ാം തവണയും എഫ്.എ കപ്പില്‍ മുത്തമിടാന്‍ ആഴ്‌സണലിന് സാധിച്ചു. ഇരട്ട ഗോളുമായി തിളങ്ങിയ എമറിക് ഒബമെയാങ്ങാണ് ആഴ്‌സണലിന്റെ വിജയശില്‍പി. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ ആഴ്‌സണലിനെ ഞെട്ടിച്ച് ചെല്‍സിയാണ് മുന്നിലെത്തിയത്. ഒളിവര്‍ ജിറൂദിന്റെ പാസ് വലയിലെത്തിച്ച് ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് ലാംപാര്‍ഡിന്റെ പടയെ മുന്നിലെത്തിച്ചത്. എന്നാല്‍ 28ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഒബമെയാങ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു. 67ാം മിനിറ്റില്‍ അദ്ദേഹം തന്നെ പീരങ്കിപ്പടയുടെ വിജയഗോളും നേടി.73-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് കൊവാച്ചിച്ച് പുറത്തായതും നീലപ്പടയ്ക്ക് തിരിച്ചടിയായി. അഞ്ചാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ ആദ്യ ഗോള്‍ നേടിയ ശേഷം ആയിരുന്നു ചെല്‍സിയുടെ തോല്‍വി.

ആഴ്‌സണലും ചെല്‍സിയും എഫ്.എ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണയാണ്. മൂന്നു തവണയും ജയം ആഴ്‌സണലിനൊപ്പവും. 2002, 2017 വര്‍ഷങ്ങളിലാണ് ഇരുവരും ഇതിനു മുമ്പ് എഫ്.എ കപ്പ് ഫൈനലില്‍ മുഖാമുഖം വന്നത്. 2019 ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനും ഇതോടെ ആഴ്‌സണലിനായി. ആഴ്‌സണലിനൊപ്പം പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെ ആദ്യ കിരീടമാണിത്. 2014, 2015 വര്‍ഷങ്ങളില്‍ എഫ്.എ കപ്പ് നേടിയ ആഴ്‌സണല്‍ ടീമില്‍ അംഗമായിരുന്നു ആര്‍ട്ടേറ്റ.

ആഴ്‌സണലിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു ഈ ഫൈനല്‍. കാരണം കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായാണ് പീരങ്കിപ്പട പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ ആദ്യ ആറില്‍ നിന്ന് പുറത്താകുന്നത്. അതിനാല്‍ തന്നെ യുറോപ്പ ലീഗില്‍ ഇടംനേടാന്‍ അവര്‍ക്ക് എഫ്.എ കപ്പ് ജയം ആവശ്യമായിരുന്നു. ഏറ്റവും കൂടുതല്‍ തവണ എഫ്എ കപ്പ് നേടുന്ന ടീമാണ് ആഴ്‌സണല്‍. 12 കിരീടങ്ങളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് കിരീടനേട്ടത്തില്‍ രണ്ടാമത്. എഫ്എ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലാശപ്പോര് കളിച്ചതും ആഴ്‌സണല്‍ ആണ്. ആഴ്‌സണല്‍ 21 തവണ ഫൈനലില്‍ കളിച്ചിട്ടുണ്ട്. വളരെ വലിയൊരു ആരാധകവൃന്ദം ആഴ്‌സണലിനുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് ആഴ്‌സണല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends