Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സുവാരസിനെ പുറത്താക്കി ബാഴ്‌സലോണ; ക്ലബ് വിടാന്‍ നിര്‍ദേശം നല്‍കി; വന്‍ അഴിച്ച് പണിക്കൊരുങ്ങി ബാഴ്‌സലോണ; യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായപ്പോള്‍ ബാഴ്‌സലോണ പലതും പഠിച്ചു; റൊണാള്‍ഡോ കൊമാന്‍ ബാഴ്‌സയുടെ മുഖ്യപരിശീലകന്‍

21 AUGUST 2020 03:16 PM IST
മലയാളി വാര്‍ത്ത

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നേറ്റ വന്‍ തോല്‍വിയുടെ ആഘാതത്തില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ. പരിശീലകന്‍ ക്വിക് സെറ്റിയന്‍, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍ എന്നിവരെ പുറത്താക്കിയതിനു പിന്നാലെ സീനിയര്‍ താരങ്ങളെ ഒഴിവാക്കാനും പുതിയ കളിക്കാരെ കൊണ്ടുവരാനും ക്ലബ്ബ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ലൂയി സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണ നിര്‍ദേശം നല്‍കിയതായിയാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയുടെ മുന്‍ താരമായിരുന്ന പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ തന്നെ സുവാരസ് ക്ലബ് വിടും എന്ന സൂചന നല്‍കി.

സുവാരസിനൊപ്പം ഇവാന്‍ റാക്കിറ്റിച്ച്, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ക്കും ക്ലബ് വിടാമെന്നാണ് പുതിയ പരിശീലകന്റെ നിര്‍ദേശം. സുവാരസിനെ നല്‍കി പകരം ഇന്റര്‍ മിലാനില്‍ നിന്ന് സ്‌ട്രൈക്കര്‍ ലൗറ്റാരോ മാര്‍ട്ടിനെസിനെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബാഴ്‌സ നടത്തുന്നുണ്ട്. അതേസമയം സുവാരസിനായി ഡച്ച് ക്ലബ് അയാക്‌സ് ബാഴ്‌സയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ അയാക്‌സിനായി കളിച്ച താരമാണ് സുവാരസ്. 2007 മുതല്‍ 2011 വരെ അയാക്‌സിനായി കളിച്ച താരം തുടര്‍ന്ന് ലിവര്‍പൂളിലേക്ക് മാറുകയായിരുന്നു. പിന്നീട് 2014ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലെത്തി. മെസ്സി സുവാരസ് നെയ്മര്‍ എന്നിവരടങ്ങിയ ബാഴ്‌സയുടെ മുന്നേറ്റനിര ഏറെ പ്രസിദ്ധമായിരുന്നു. സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പീക്വെ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നിവരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്.

2014 മുതല്‍ ബാഴ്‌സലോണയുടെ തുറുപ്പുചീട്ടായിരുന്ന ലൂയി സുവാരസ് ഡച്ച് ക്ലബായ അയാക്‌സിലേക്ക്. സുവാരസ് അയാക്‌സിലേക്ക് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. സുവാരസിനെ വില്‍ക്കാന്‍ തയ്യാറാണ് ബാഴ്‌സലോണയും. ഏകദേശം 15 മില്യണ്‍ യൂറോയ്ക്ക് അയാക്‌സ് സുവാരസിനെ ലേലത്തില്‍ വിളിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുവാരസിനെ ബാഴ്‌സ കൈയൊഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പ് അയാക്‌സില്‍ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007-2011 കാലഘട്ടത്തില്‍ അയാക്‌സിനു വേണ്ടി നൂറിലധികം മത്സരങ്ങള്‍ കളിച്ച സുവാരസ് 80 ല്‍ അധികം ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അയാക്‌സില്‍ നിന്നു ലിവര്‍പൂളിലേക്കും അവിടെ നിന്ന് ബാഴ്‌സയിലേക്കും പിന്നീട് ചേക്കേറി. ബാഴ്‌സലോണയില്‍ മെസി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സുവാരസ്.

മോശം പ്രകടനത്തില്‍ അടിതെറ്റി നില്‍ക്കുന്ന ബാഴ്‌സ അടിമുടി മാറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. മോശം ഫോമാണ് സുവാരസിനു വിനയായത്. അതേസമയം, മെസിയെ ബാഴ്‌സ നിലനിര്‍ത്തും. ബാഴ്‌സയില്‍ കളിച്ചുകൊണ്ട് കരിയര്‍ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യോ പറഞ്ഞിരുന്നു. ടീം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി റൊണാള്‍ഡോ കൊമാനെ നിയോഗിച്ചത് കഴിഞ്ഞ ദിവസമാണ്. 2022 വരെ ബാഴ്‌സയുടെ മുഖ്യപരിശീലകനായിരിക്കും കൊമാന്‍. നിലവില്‍ ഡച്ച് പരിശീലകനായ കൊമാന്റെ വരവ് ബാഴ്‌സയ്ക്ക് പഴയ പോരാട്ടവീര്യം തിരിച്ചെടുക്കാന്‍ സഹായകമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 2022 ജൂണ്‍ 30 വരെ റൊണാള്‍ഡോ കൊമാന്‍ ബാഴ്‌സയുടെ മുഖ്യപരിശീലകനായിരിക്കുമെന്ന് ഔദ്യോഗിക കരാറില്‍ പറയുന്നു. കൊമാന്റെ സാന്നിധ്യം ടീമിനു പുത്തനുണര്‍വ് നല്‍കുമെന്ന് ബര്‍തോമ്യോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (27 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (32 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (43 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends