Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

ബാഴ്‌സയോട് വിട പറയാന്‍ മിശിഹ; പിടിച്ച് നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ്; മെസിയെ ഏറ്റെടുക്കുന്ന ടീമിന് ബാഴ്‌സക്ക് നല്‍കേണ്ടി വരുക 70 കോടി യൂറോ; നിയമ പോരാട്ടത്തിലേക്ക് നീങ്ങുമോയെന്ന് ഉറ്റു നോക്കി കായിക ലോകം

26 AUGUST 2020 12:13 PM IST
മലയാളി വാര്‍ത്ത

14-ാം വയസില്‍ ബാഴ്‌സലോനയുമായി തുടങ്ങിയ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി സൂപ്പര്‍ താരം ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടാന്‍ അദ്ദേഹം ടീം മാനേജ്‌മെന്റിനെ താല്‍പര്യം അറിയിച്ചെന്ന് റിപ്പോര്‍ട്ട്. ഇതോടെ ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമമാകുകയാണ്. ക്ലബുമായുള്ള 19 വര്‍ഷത്തെ ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായി യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മെസി ബാഴ്‌സ വിട്ടുവെന്നുള്ള കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക റിപ്പോര്‍ട്ട് മാത്രമാണ് വരാനുള്ളതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

എവിടേക്കാണ് താരത്തിന്റെ പോക്കെന്നുളള കാര്യത്തിലും ഉറപ്പായിട്ടില്ല. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവും താരമെത്തുകയെന്ന് വാര്‍ത്തകളുണ്ട്. മെസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് ഗാര്‍ഡിയോള. മെസ്സിയുമായി ദീര്‍ഘകാല ബന്ധമുള്ള പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണു സാധ്യതകളില്‍ മുന്നില്‍. മെസ്സിയെ ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി സിറ്റിക്കുണ്ട്. എന്നാല്‍ പിഎസ്ജിയേക്കും താരം പോകുമെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങി. ഉറ്റസുഹൃത്ത് നെയ്മറുമായിട്ടുള്ള ബന്ധമാണ് പിഎസ്ജിയിലേക്ക് പോകാന്‍ താരത്തെ പ്രേരിപ്പിക്കുന്നത്. പിഎസ്ജി കോച്ച് തോമസ് തുച്ചല്‍ മെസിയെ സ്വാഗതം ചെയ്തിരുന്നു.

ബാഴ്‌സലോണ വിടാന്‍ തന്റെ റിലീസ് ക്ലോസ് നീട്ടിത്തരണമെന്ന് മെസിയുടെ വക്കീല്‍ ആവശ്യപ്പെട്ടാതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ജൂണ്‍ 10നാണ് താരത്തിന്റെ റിലീസ് ക്ലോസ് അവസാനിച്ചത്. അതുവരെയുള്ള ഏത് സമയത്തും മെസിക്ക് കരാര്‍ റദ്ദാക്കി ക്ലബ് വിടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സീസണ്‍ അവസാനിച്ചതിനാല്‍ മെസി ക്ലബ് വിടണമെങ്കില്‍ മേടിക്കുന്ന ക്ലബ് ഭീമന്‍ തുക റിലീസ് ക്ലോസ് നല്‍കേണ്ടി വരും. ഈയൊരു നിയമവശത്തിലൂടെ മെസിയെ ക്ലബില്‍ തന്നെ നിര്‍ത്താനും ബാഴ്‌സ ശ്രമിക്കുന്നുണ്ട്. 700 മില്യണാണ് റിലീസ് ക്ലോസ് തുക. പക്ഷേ സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നും പറയുന്നു. എന്നാല്‍ ഈ നിബന്ധനയുടെ കാലാവധി ജൂണില്‍ അവസാനിച്ചതായാണ് ക്ലബ് വൃത്തങ്ങള്‍ പറയുന്നത്. കരാര്‍ കാലാവധി തീരാതെ ക്ലബ് വിടുകയാണെങ്കില്‍ 70 കോടി യൂറോ(ഏകദേശം 6147 കോടി രൂപ) ബാര്‍സയ്ക്കു നല്‍കണമെന്നും കരാറിലുണ്ട്.

ഇതിനിടെ മെസിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തെ മുന്‍ പ്രതിരോധതാരം കാര്‍ലസ് പുയോള്‍ അഭിനന്ദിച്ചു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പുയോള്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. മെസിയുടെ സഹതാരം ലൂയിസ് സുവാരസ് ആവട്ടെ പുയോളിന്റെ ട്വീറ്റിന് കയ്യടിക്കുകയും ചെയ്തു. ഇതോടെ മെസി ക്ലബ് വിടുമെന്ന് ഏറെകുറെ ഉറപ്പാക്കുകയായിരുന്നു. കാറ്റലൂനിയന്‍ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. നിങ്ങള്‍ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങള്‍ക്ക് കുറച്ച് കാലം ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്.'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിച്ചിനോട് 82ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലായിരുന്നു. പിന്നാലെ ക്ലബ് പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡ് കോമാന്‍ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. ലൂയിസ് സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിദാല്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. മെസി കോമാന്റെ ഭാവിപദ്ധതികളുടെ ഭാഗമായിരുന്നു. എന്നാല്‍ ക്ലബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞതോടെ ബാഴ്‌സലോണയുടെ കാര്യം കൂടുതല്‍ പരുങ്ങലിലാവും. ബാര്‍സിലോന ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യുവിന്റെ രീതികളോട് മെസ്സി ഏറെ നാളായി അമര്‍ഷത്തിലായിരുന്നു. മെസ്സി കത്തുനല്‍കിയതിനു പിന്നാലെ ബാര്‍സിലോന ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (14 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (26 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (48 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (59 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

Malayali Vartha Recommends