ചോരയൊലിച്ചിട്ടും ഗ്രൗണ്ട് വിടാതെ താരം ....കോപ്പ അമേരിക്ക ഫുട്ബോള്‍ സെമി ഫൈനലില്‍ കൊളംബിയയ്ക്കെതിരെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി കളിച്ചത് ചോരയൊലിക്കുന്ന കാലുകളുമായി... താരമായി മെസ്സി

ചോരയൊലിച്ചിട്ടും ഗ്രൗണ്ട് വിടാതെ താരം. കോപ്പ അമേരിക്ക ഫുട്ബോള്‍ സെമി ഫൈനലില്‍ കൊളംബിയയ്ക്കെതിരെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി കളിച്ചത് ചോരയൊലിക്കുന്ന കാലുകളുമായി.
കൊളംബിയയുടെ പ്രതിരോധ താരം ഫ്രാങ്ക് ഫാബ്രയുടെ ടാക്ക്ളിലാണ് ഗ്രൗണ്ടില്‍ വീണ് മെസ്സിയുടെ കാലിന് പരിക്കേറ്റത്. ചോരയൊലിച്ചിട്ടും ഗ്രൗണ്ട് വിടാതെ താരം കളി തുടരുകയായിരുന്നു. പരുക്കന്‍ കളി കണ്ട മത്സരത്തില്‍ ആറ് കൊളംബിയ താരങ്ങളാണ് മഞ്ഞകാര്‍ഡ് കണ്ടത്.
ആ ആറ് മഞ്ഞക്കാര്‍ഡും മെസ്സിയെ ഫൗള്‍ ചെയ്തതിനായിരുന്നു. അതേസമയം നാല് അര്‍ജന്റീന താരങ്ങളും മഞ്ഞ കാര്‍ഡ് കണ്ടു. കൊളംബിയ 27 ഫൗളുകളാണ് മത്സരത്തില്‍ വരുത്തിയത്.
മെസ്സിയുടെ നിശ്ചയദാര്‍ഢ്യത്തേയും അധ്വാനത്തേയും സോഷ്യല്‍മീഡിയ വാഴ്ത്തുകയാണ്. മുറിവേറ്റ് ചോരയെലിച്ച കാലുകളുമായി കളി തുടരാന്‍ തീരുമാനിച്ച താരത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ സല്യൂട്ട് അടിച്ചു.
സൈഡ് ബെഞ്ചിലിരുന്ന് ചിയര്‍ ചെയ്യുന്നതിന് പകരം ഗ്രൗണ്ടില്‍ കളി തുടര്‍ന്ന മെസ്സിയാണ് ഹീറോ എന്നായിരുന്നു ഒരു ആരാധകന്റെ പോസ്റ്റ്. കോപ്പ അമേരിക്കയില്‍ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുത്തത്.
https://www.facebook.com/Malayalivartha