കഴിഞ്ഞ രാത്രി എന്നെ വേദനിപ്പിക്കുന്നു, ആ വേദന കുറേക്കാലമുണ്ടാകും!! പക്ഷെ ഞങ്ങള്‍ ഇതുവരെ മുന്നേറിയത് ഒട്ടേറെ വലിയ പ്രതിബന്ധങ്ങളെ തകര്‍ത്തു കൊണ്ടാണ്, ഇത് ഒരു അവസാനമല്ല - ഹാരി കെയ്ന്‍

യൂറോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇറ്റാലിയ്ക്കെതിരായ തോല്‍വി ഏറെക്കാലം വേദനിപ്പിക്കുമെന്ന് ഇംഗ്ലണ്ട് ടീം നായകന്‍ ഹാരി കെയ്ന്‍. ഫൈനല്‍ പോരാട്ടത്തിന് പിന്നാലെ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
"കഴിഞ്ഞ രാത്രി എന്നെ വേദനിപ്പിക്കുന്നു. ആ വേദന കുറേക്കാലമുണ്ടാകും. പക്ഷെ ഞങ്ങള്‍ ഇതുവരെ മുന്നേറിയത് ഒട്ടേറെ വലിയ പ്രതിബന്ധങ്ങളെ തകര്‍ത്തു കൊണ്ടാണ്. ഇത് ഒരു അവസാനമല്ല.
ഞങ്ങള്‍ ഒരുമിച്ച് വിജയിക്കുകയും, ഒരുമിച്ച് പരാജയപ്പെടുകയും, ലോകകപ്പിനായി വീണ്ടും ഒന്നിക്കുകയും ചെയ്യും. ഞങ്ങള്‍ക്കു നിങ്ങള്‍ നല്‍കിയ എല്ലാവിധ പിന്തുണയ്ക്കും നന്ദി." എന്നാണ് കെയ്ന്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇറ്റലിയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 നായിരുന്നു ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മത്സരത്തിന്റെ നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോള്‍ വീതം നേടി ഇറ്റലിയും ഇംഗ്ലണ്ടും സമനിലയിലായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. അതില്‍ ഇംഗ്ലണ്ടിനെ മറി കടന്ന് കിരീടം ഇറ്റലിയ്ക്ക് സ്വന്തമായി.
https://www.facebook.com/Malayalivartha