ആ വര്‍ഷങ്ങളില്‍ നീ നല്‍കിയതിനൊക്കെയും കൃതജ്ഞത. നീ ചെയ്യുന്നതിലൊക്കെയും ഏറ്റവും നല്ലതുവരട്ടെ! 'ഞങ്ങള്‍ക്ക് നീ എന്നെന്നും പ്രിയപ്പെട്ടവന്‍'- മെസ്സിക്ക് ശുഭയാത്ര നേര്‍ന്ന് ബാഴ്സ സഹതാരങ്ങള്‍

രണ്ടു പതിറ്റാണ്ടിനരികെ സീനിയര്‍ ടീമിലും അതിന് മുന്നേ കുട്ടിപ്പട്ടാളത്തോടൊപ്പവും ബാഴ്സയില്‍ മാത്രം പന്തുതട്ടിയ സുവര്‍ണ നിമിഷങ്ങൾക്ക് വിരാമം കുറിച്ച് മെസ്സി സ്സി നൂക്യാമ്ബില്‍നിന്ന് മടങ്ങിയപ്പോള്‍ വികാര നിര്‍ഭര യാത്രയയപ്പ് നല്‍കി സഹതാരങ്ങള്‍ . ഇനി ഫ്രാന്‍സില്‍ പി.എസ്.ജിക്കൊപ്പം ബൂട്ടുകെട്ടുമെന്ന് ഏകദേശം ഉറപ്പായ താരത്തിനാണ് ദീര്‍ഘനാള്‍ കൂടെ കളിച്ചവര്‍ സമൂഹ മാധ്യമങ്ങളിലെത്തി ശുഭയാത്ര നേര്‍ന്നത്.
വാര്‍ത്ത വന്നതോടെ ഏറെനേരം നിഴല്‍വീഴ്ത്തിയ മൗനം വെടിഞ്ഞ് ആദ്യമെത്തിയത് സെര്‍ജിയോ ബുസ്കെറ്റ്സ്. 2008 മുതല്‍ നൂ ക്യാമ്പിലും പുറത്തും കളി മെനഞ്ഞും നയിച്ചും ഒന്നിച്ചുനിന്നവരാണ് ഇരുവരും. ''ക്ലബിനായും കൂടെയുണ്ടായിരുന്നവര്‍ക്കും നീ ചെയ്തതിനൊക്കെ നന്ദി. ബാലനായാണ് നീ ഇവിടെ എത്തിയത്. ഇന്നിപ്പോള്‍ മടക്കം ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി. അര്‍ഹിച്ച ഉയരങ്ങളിലേക്ക് നീ വഴി നടത്തി. നിനക്കൊപ്പം കളിച്ച, നിമിഷങ്ങള്‍ പങ്കിട്ടവനാണ് ഞാനെന്ന് എന്നെന്നും പറയും''- ബുസ്കെറ്റ്സിന്റെ വാക്കുകള്‍.
അന്‍സു ഫാറ്റി
''ലാ മാസിയയില്‍ എത്തുന്നവരൊക്കെയും നിങ്ങള്‍ക്കൊപ്പം പന്തുതട്ടുന്നത് സ്വപ്നം കണ്ടുവന്നവരാണ്. അത് എനിക്ക് സാധ്യമായല്ലോ, ഭാഗ്യം. ഈ രണ്ട് വര്‍ഷത്തിന് നന്ദി- പകര്‍ന്ന സ്നേഹത്തിനും നല്‍കിയ പാഠങ്ങള്‍ക്കും. ഞാനും കുടുംബവും എന്നെന്നും നന്ദിയുള്ളവരാകും''
കുടീഞ്ഞോ
''എല്ലാറ്റിനും നന്ദി. നിങ്ങളെ കാണാനായതും കൂടെ കളിക്കാനായതും ഭാഗ്യം. എന്നോടും കുടുംബത്തോടും നല്‍കിയ സ്നേഹവായ്പിന് നന്ദി''.
സാവി ഹെര്‍ണാണ്ടസ്
''ആ വര്‍ഷങ്ങളില്‍ നീ നല്‍കിയതിനൊക്കെയും കൃതജ്ഞത. നീ ചെയ്യുന്നതിലൊക്കെയും ഏറ്റവും നല്ലതുവരട്ടെ''.
ജെറാര്‍ഡ് പീക്വെ
''ഇനിയൊരിക്കലും കാര്യങ്ങള്‍ പഴയപടിയാകില്ല. നൗക്യാമ്ബിലും ബാഴ്സ നഗരത്തിലും. 20ലേറെ വര്‍ഷങ്ങള്‍ക്കു ശേഷം ബാഴ്സ ജഴ്സി നീ ധരിക്കില്ല. അത് ഉള്‍ക്കൊള്ളാനാകാത്ത യാഥാര്‍ഥ്യം. നാം കാണുന്നത് 2000ല്‍. 13 വയസ്സായിരുന്നു നമുക്ക്. മുന്നില്‍കാത്തുനിന്നത് വലിയ ഒരു കരിയര്‍. ഇന്ന് നീ പോകുന്നു. എനിക്കറിയാം ഒരുനാള്‍ നീ വരുമെന്ന്.
പെഡ്രോ
'ഒാരോ കളിക്കാരനും നീ മാതൃകയായിരുന്നു. കൂടെ കളിക്കാനായത് ഭാഗ്യം.''
https://www.facebook.com/Malayalivartha