ആഹ്ലാദത്തോടെ ആരാധകര്‍.... അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലേക്ക്.... ഫൈനലില്‍ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും...

ആഹ്ലാദത്തോടെ ആരാധകര്‍.... അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലേക്ക്.... ഫൈനലില്‍ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും...
റഷ്യന്‍ ലോകകപ്പിലെ കലാശപ്പോരുകാരായ ക്രോട്ടുകളെ കാല്‍ഡസന്‍ ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ലാറ്റിന്‍ അമേരിക്കക്കാര്‍ കിരീടത്തിലേക്ക് ഒരു ചുവട് അകലെയെത്തിയത്.
പെനാല്‍റ്റി വലയിലെത്തിച്ച് ലയണല്‍ മെസ്സി നല്‍കിയ ഊര്‍ജം കാലിലേറ്റി അല്‍വാരസ് രണ്ടു വട്ടം കൂടി ലക്ഷ്യം കണ്ടു. ഫ്രാന്‍സ്- മൊറോക്കോ മത്സര വിജയികളാകും ഫൈനലില്‍ അര്‍ജന്റീനക്ക് എതിരാളികള്‍. 4-4-2 ഫോര്‍മേഷനില്‍ എമിലിയാനോ മാര്‍ടിനെസ്, നഹുവേല്‍ മോളിനി, ക്രിസ്റ്റ്യന്‍ റൊമേരോ, നികൊളാസ് ഓട്ടമെന്‍ഡി, നികൊളാസ് ടാഗ്ലിയാഫികോ, ഡി പോള്‍, ലിയാന്‍ഡ്രോ പരേഡേസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലയണല്‍ മെസ്സി, ലോടറോ മാര്‍ടിനെസ് എന്നിവരുമായി അര്‍ജന്റീന ഇറങ്ങിയപ്പോള്‍ മധ്യനിരക്കും മുന്നേറ്റത്തിനും തുല്യ പ്രാധാന്യം നല്‍കി 4-3-3 ഫോര്‍മേഷനില്‍ ഡൊമിനിക് ലിവാകോവിച്,ജോസിപ് ജുറാനോവിച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍, ലവ്‌റന്‍, സോസ, ലുക മോഡ്രിച്, ബ്രോസോവിച്, മാറ്റിയോ കൊവാസിച്, പസാലിച്, ക്രമാരിച്, പെരിസിച് എന്നിവരുമായാണ് ക്രൊയേഷ്യ മൈതാനത്തെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണ ലോകകിരീടപോരാട്ടത്തിന്റെ കൊട്ടിക്കലാശത്തിന് ടിക്കറ്റുതേടിയിറങ്ങിയ ക്രോട്ടുകളുടെ ആക്രമണം കണ്ടാണ് മൈതാനമുണര്‍ന്നത്.
ചിട്ടയായ നീക്കങ്ങളുമായി മോഡ്രിച്ചും പട്ടാളവും അര്‍ജന്റീന പകുതിയില്‍ നിറഞ്ഞുനിന്ന നിമിഷങ്ങള്‍.എന്നാല്‍, ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ അര്‍ജന്റീനയുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്.
അതിവേഗ നീക്കങ്ങളുമായി ക്രൊയേഷ്യന്‍ മതില്‍ തകര്‍ത്ത ടീം നിരന്തരം ഗോള്‍ ഭീഷണി മുഴക്കുകയും 32ാം മിനിറ്റില്‍ ആദ്യ ഗോളുമെത്തി. അല്‍വാരസ് നടത്തിയ മനോഹര നീക്കം ഗോളെന്നുറച്ച നിമിഷത്തില്‍ ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ചിനു മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല.
അല്‍വാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്കെടുത്തത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. ഗോളിക്ക് പഴുതൊന്നും നല്‍കാതെ വലയുടെ മോന്തായത്തിലെത്തിച്ച് അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി. അഞ്ചു ഗോള്‍ സമ്പാദ്യവുമായി ഈ ലോകകപ്പിലും മികച്ച ഗോള്‍വേട്ടക്കാരിലൊരാളാണ് മെസ്സി.
"
https://www.facebook.com/Malayalivartha