ഖത്തറില്‍ ഇന്ന് കലാശപോരാട്ടം ..... ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം.... ആര് കപ്പ് നേടും, ആകാംക്ഷയോടെ ആരാധകര്‍

ഖത്തറില്‍ ഇന്ന് കലാശപോരാട്ടം ..... ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം.... ആര് കപ്പ് നേടും, ആകാംക്ഷയോടെ ആരാധകര്‍ . ഗോള്‍ഡന്‍ ബൂട്ടിനായി ലയണല്‍ മെസ്സിയും കൈലിയന്‍ എംബാപ്പെയും കച്ചമുറുക്കുമ്പോള്‍ കളിയുടെ ഓരോ നിമിഷവും സംഘര്‍ഷഭരിതമാകാതെ തരമില്ല. ഖത്തറിന്റെ മണ്ണില്‍ അട്ടിമറിയുടെ ആവേശം പലവുരു നിറച്ച ഫുട്ബാള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന് ഇന്ന് രാത്രി 8.30ന് വിസില്‍ മുഴങ്ങുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക്.
1986ല്‍ ആസ്‌ടെക് സ്റ്റേഡിയത്തില്‍ മറഡോണ കിരീടമുയര്‍ത്തിയ ശേഷം അര്‍ജന്റീനയ്ക്ക് കിട്ടാക്കനിയായ ലോകകപ്പ് തേടി തന്റെ രണ്ടാം ഫൈനലില്‍ ഇറങ്ങുകയാണ് ലോകം ഏറ്റവും ആരാധിക്കുന്ന മെസി.
മറുവശത്ത് എംബാപ്പെ, ജിറൂദ്,നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസ്, ഗ്രീസ്മാന്‍,ഡെംബലെ തുടങ്ങി ഫ്രഞ്ച് പടയില്‍ ഒട്ടുമിക്കവരും ഉജ്ജ്വല ഫോമിലാണ്
അഞ്ച് ഗോളുകള്‍ വീതം നേടിക്കഴിഞ്ഞ മെസിയാണോ എംബാപ്പെയാണോ ഗോള്‍ഡന്‍ ബൂട്ട് നേടുന്നതെന്നും ഇന്നറിയാം. ഫ്രാന്‍സും അര്‍ജന്റീനയും രണ്ടു തവണ ലോകകപ്പ് നേടി. 1978,1986 അര്‍ജന്റീന. 1998ലും 2018ലും ഫ്രാന്‍സ്12തവണയാണ് ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടിയത്.
ആറു ജയം അര്‍ജന്റീനയ്ക്ക്. മൂന്ന് ജയം ഫ്രാന്‍സിന്. മൂന്ന് സമനില ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇവര്‍ തമ്മിലുള്ള അവസാന പോരാട്ടം.
ഫ്രാന്‍സിന് 4-3ന്റെ ജയം 347.5 കോടിഇന്ത്യന്‍ രൂപയാണ് ജേതാക്കള്‍ക്ക് സമ്മാനമായി ഫിഫ നല്‍കുന്നത്. റണ്ണര്‍ അപ്പിന് 248 കോടിയോളം രൂപയും
അതേസമയം ആദ്യ മത്സരത്തില്‍ തോറ്റശേഷം മികച്ച ഫോമിലാണ് അര്‍ജന്റീന. സെമിയില്‍ ക്രൊയേഷ്യയെ തകര്‍ത്ത ഫോം നിലനിറുത്തിയാല്‍ ഫ്രാന്‍സിനെയും വീഴ്ത്താം. അവസാന ലോകകപ്പ് കളിക്കുന്ന മെസിക്കായി കപ്പുനേടണമെന്ന ടീമംഗങ്ങളുടെ ദൃഢനിശ്ചയം അര്‍ജന്റീനക്കാരില്‍ വീറും വാശിയും നിറയ്ക്കുകയാണ് .
"
https://www.facebook.com/Malayalivartha