ആവേശത്തിനും ആകാംഷയ്ക്കും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കും വിരാമം; ലോകത്തെ തേടി ഖത്തറിൽ നിന്നും ആ സന്തോഷവാർത്ത; ഫുട്ബോളിന്റെ മിശിഹ സ്വന്തം ടീമിനെ വിജയ തേരിലേറ്റി; ഇളകി മറിഞ്ഞ് അർജന്റീന ആരാധകർ; ഫിഫ വേൾഡ് കപ്പ് 2022ൽ മുത്തമിട്ട് അർജന്റീന; തകർന്ന് തരിപ്പണമായി ഫ്രാൻസ്; ഇത് രോമാഞ്ച നിമിഷം!

ആവേശത്തിനും ആകാംഷയ്ക്കും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കും വിരാമം.. ലോകത്തെ തേടി ഖത്തറിൽ നിന്നും ആ സന്തോഷവാർത്ത.... ഫുട്ബോളിന്റെ മിശിഹായും മാലാഖയും സ്വന്തം ടീമിനെ വിജയ തേരിലേറ്റി ... ഇളകി മറിഞ്ഞ് അർജന്റീന ആരാധകർ... ഫിഫ വേൾഡ് കപ്പ് 2022ൽ മുത്തമിട്ട് അർജന്റീന....ഇത് രോമാഞ്ച നിമിഷം ! തകർന്ന് തരിപ്പണമായി ഫ്രാൻസ്.
മത്സരം അധിക സമയത്തേക്ക് നീട്ടിയത് എംബാപ്പയുടെ മാജിക്ക് ആയിരുന്നു. മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നിരുന്നു. എംബാപ്പയ്ക്ക് ഹാട്രിക്ക് കിട്ടിയിരിക്കുകയാണ്. മെസ്സിക്ക് റെക്കോർഡ് നേട്ടം കിട്ടിയിരുന്നു. ഒന്നാമത്തെ ഗോൾ അതൊരു സ്വപ്ന ഗോൾ തന്നെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയയത് എയ്ഞ്ചൽ ഡി മരിയയുടെ മാസ്മരിക പ്രകടനമായിരുന്നു . ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കി. പിറകെ രണ്ടാം ഗോൾ നേടി മരിയയും കരുത്തുകാട്ടി.
ഫ്രാൻസിനെതിരായ ആദ്യ പകുതിയിൽ അർജന്റീനയായിരുന്നു രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നത്. അർജന്റീനയുടെ ആദ്യ ഗോൾ 23–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്നായിരുന്നു മെസ്സി നേടിയെടുത്തത്. 35–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ രണ്ടാം ഗോളും നേടിയെടുത്തു . ഇതിനിടയിൽ അർജന്റീനയ്ക്ക് പെനൽറ്റി കിട്ടിയിരുന്നു. അതായത് എയ്ഞ്ചൽ ഡി മരിയയെ സ്വന്തം ബോക്സിനുള്ളിൽ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ വീഴ്ത്തി.ഇതിനായിരുന്നു പെനൽറ്റി കിട്ടിയത്. കിക്കെടുത്ത മെസ്സി വളരെ വേഗത്തിൽ തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുകയും ചെയ്തു. ഒരേ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലം ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടം മെസ്സി സ്വന്തമാക്കിയിരിക്കുകയാണ് എന്നതാണ് ആവേശകരമായ കാര്യം..മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഇടതു വിങ്ങിൽ അപകടകരമായ നീക്കങ്ങൾ ഒരുക്കിയ എയ്ഞ്ചൽ ഡി മരിയയുടെ മാസമാരിക പ്രകടനമായിരുന്നു അർജന്റീനയുടെ ആദ്യഗോളിലേക്ക് നയിച്ചത്. ഫ്രഞ്ച് ബോക്സിലേക്ക് അർജന്റീന താരങ്ങൾ മുന്നേറ്റം നടത്തി.
പന്ത് ജൂലിയൻ അൽവാരസിൽനിന്ന് വലതു വിങ്ങിൽ എയ്ഞ്ചൽ ഡി മരിയയിലേക്ക്. ബൈലൈനു സമീപത്തുനിന്ന് പന്തു വീണ്ടെടുത്ത് ഒസ്മാൻ ഡെംബലെയെ പറ്റിച്ച് മുന്നോട്ടുകയറിയ മരിയയെ, പിന്നാലെയെത്തിയ ഡെംബെലെ വീഴ്ത്തിയിരുന്നു. . യാതൊരു സംശയവും കൂടാതെ റഫറി പെനൽറ്റി സ്പോട്ടിലേക്കു വിരൽചൂണ്ടുകയായിയിരുന്നു. കിക്കെടുത്ത മെസ്സി ഒരിക്കൽക്കൂടി യാതൊരു പിഴവും കൂടാതെ ലക്ഷ്യം കാണുകയും ചെയ്തു. അങ്ങനെയാണ് സ്കോർ 1 നേടിയത്. .എന്തായാലും ആവേശകമരമായ പോരാട്ടത്തിനൊടുവിൽ അര്ജന്റീന ജയിച്ചു.
നാലു വർഷം മുൻപ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ കയ്യിലെടുത്ത ട്രോഫി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന്റെ കയ്യിലുണ്ടായിരുന്നു അതു നിലനിർത്തുകയായിരുന്നു ഫ്രാൻസിന്റെ ലക്ഷ്യം. കാൽ നൂറ്റാണ്ടിനിടെ മൂന്നാം കിരീടമായിരുന്നു ഫ്രാൻസ് ലക്ഷ്യമിട്ടിരുന്നത് . 2018നു മുൻപ് 1998ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപ്പിലും ഇവർ ജേതാക്കളായിരുന്നു .മൂന്നാം കിരീടമായിരുന്നു അർജന്റീന ലക്ഷ്യമിട്ടിറങ്ങിയത് . ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും നേടിയിരുന്നു. . ഖത്തർ ലോകകപ്പ് വിജയികൾക്ക് സമ്മാന തുകയായി ലഭിക്കുക 347 കോടി രൂപയാണ്. രണ്ടാം സ്ഥാനക്കാർക്ക് 248 കോടി രൂപ ലഭിക്കും.
https://www.facebook.com/Malayalivartha