മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന....അര്‍ജന്റീനയുടെ ലോകകപ്പ് വിജയം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍... പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്, ലയണല്‍ മെസ്സിക്ക ഇരട്ടഗോള്‍

മെസ്സിയുടെ ആദ്യ ലോകകീരീടം.... മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന....അര്‍ജന്റീനയുടെ ലോകകപ്പ് വിജയം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡിനെ തടുത്തിട്ട എമിലാനോ മാര്‍ട്ടീനസ് വീണ്ടും ആല്‍ബിസെലെസ്റ്റെന്റെ രക്ഷകനായി.
കോമാന്റെ കിക്ക് എമിലാനോ തടിത്തിട്ടപ്പോള്‍ ഓറലീന്‍ ചൗമേനിയുടെ കിക്ക് പുറത്തേക്ക്. അവസാന നിമിഷംവരെ പൊരുതിയ ഫ്രാന്‍സില്‍ നിന്നും ലോകകപ്പ് അകന്നുപോയിരിക്കുന്നു. കിടിലന്‍ കളിയുമായി കളംനിറഞ്ഞ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് വിഫലമായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെസി, ഡിബാല, പരദേസ്, മോണ്ടിയാല്‍ എന്നിവരുടെ കിക്ക് ലക്ഷ്യം കണ്ടു. എംബാപ്പെയും റാണ്ടാല്‍ കോലോ മൗനിയും മാത്രമാണ് ലക്ഷ്യം അര്‍ജന്റീന പോസ്റ്റില്‍ പന്ത് എത്തിച്ചത്.
21 ാം മിനിറ്റില്‍ മരിയ ഫ്രാന്‍സിന് ആദ്യ ആഘാതം നല്‍കി. വലത് കോര്‍ണറില്‍ ഡംബലയെ വട്ടംകറക്കി ബോക്‌സിലേക്ക് മരിയ കുതിച്ചു. പിന്നാലെ ഓടിയ ഡംബലെ ബോക്‌സിനുള്ളില്‍ മരിയയെ കാല്‍വച്ചു വീഴ്ത്തുന്നു. റഫറിയുടെ വിസില്‍ മുഴങ്ങി. ലുസെയ്ല്‍ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദം.
പിന്നാലെ നീലക്കടല്‍ ഇളകിയാര്‍ത്തു. പെനാല്‍റ്റി. ലയണല്‍ മെസി ഒരു പിഴവും കൂടാതെ ഹ്യൂഗോ ലോറിസിനെ ഇടത്തേയ്ക്കു പറഞ്ഞയച്ച് പന്തിനെ ഇടംകാലില്‍ വലത്തേക്ക് എറ്റിവിട്ടു. അര്‍ജന്റീന ഒരു ഗോളിനു മുന്നില്‍. 35 ാം മിനിറ്റില്‍ വീണ്ടും ഡി മരിയ. മൈതാന മധ്യത്തുനിന്നും ലഭിച്ച പന്ത് മെസി ആല്‍വാരസിന് മറിക്കുന്നു.
മുന്നിലേക്ക് ഓടിക്കയറിയ മെക്കാലിസ്റ്റന് ഒരു നിമിഷം വൈകാതെ അല്‍വാരസ് പന്ത് നീട്ടി. കയറിപ്പോയ ഫ്രഞ്ച് പ്രതിരോധ നിരയെ മറികടന്ന് ഓടിയെത്തിയ ഡി മരിയ്ക്കു ബോക്‌സിലേക്ക് മെക്കാലിസ്റ്റന്‍ പന്ത് നല്‍കുന്നു. മരിയയുടെ ഷോട്ട്. ഹ്യൂഗോ ലോറിസിനെ കടന്ന് പന്ത് വലയില്‍. അര്‍ജന്റീനയ്ക്ക് നിര്‍ണായകമായ രണ്ട് ഗോള്‍ ലീഡ്.
രണ്ടാം പകുതിക്കു കാക്കാതെ 40 ാം മിനിറ്റില്‍ ദേഷാംപ് ജിറൂദിനെയും ഡംബലെയെയും പിന്‍വലിക്കുന്നു. പന്ത് കിട്ടാതെ മൈതാനത്ത് അലഞ്ഞുതിരിഞ്ഞ ജിറൂദിന് പകരം തുറാം. ഡെംബലെയ്ക്കു പകരം കോലോ മൗനിയും കളത്തിലേക്ക്. 63 ാം മിനിറ്റില്‍ ഡിമരിയയെ പിന്‍വലിച്ച് അര്‍ജന്റീന അക്യൂനയെ കളത്തിലിറക്കി. 71 ാം മിനിറ്റില്‍ ആരെയും അദ്ഭുതപ്പെടുത്തി ദേഷാംപ് ഗ്രീസ്മാനെയും ഹെര്‍ണാണ്ടസിനെയും തിരിച്ചുവിളിച്ചു. പകരമെത്തിയത് കവിംഗയും കോമാനും. ഇതോടെ ഫ്രാന്‍സ് ടോപ് ഗിയറിലേക്ക് മാറി. അര്‍ജന്റീന പ്രതിരോധത്തിലേക്കും.
എംബാപ്പെയ്ക്കു നിരന്തരം പന്ത് എത്തിത്തുടങ്ങി. ഓടിത്തളര്‍ന്ന അര്‍ജന്റീന പ്രതിരോധത്തിനു എംബാപ്പെ തലവേദനയായി. 80ാം മിനിറ്റില്‍ എംബാപ്പെയുടെ അവതാരം. ഗ്രീസ്മാന് പകരമെത്തിയ തുറാമിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ഫ്രാന്‍സിന് പെനാല്‍റ്റി. എംബാപ്പെയ്ക്കു പിഴച്ചില്ല. ഒരു ഗോള്‍ കടം വീട്ടി. അതുംകൊണ്ടും എംബാപ്പെ അവസാനിപ്പിച്ചില്ല.
മെസിയുടെ കാലില്‍നിന്നും കോമാന്‍ റാഞ്ചിയ പന്ത് തുറാമിന്. തുറാം പന്ത് എംബാപ്പെയ്ക്കു മറിക്കുകയും എംബാപ്പെ വീണ്ടും തുറാമിന് നല്‍കി ബോക്‌സിലേക്ക് ഓടിക്കയറി. തുറാം നീട്ടിനല്‍കിയ പന്തിനെ കിടിലന്‍ ഹാഫ് വോളിയിലൂടെ ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ചാവുകടലായി. ആല്‍ബിസെലെസ്റ്റെന്റെ ഹൃദയം നിലച്ചു. 90 സെക്കന്‍ഡില്‍ തിമിര്‍ത്ത് ആടിയ എംബാപ്പെ ഫ്രാന്‍സിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
105 ാം മിനിറ്റില്‍ അര്‍ജന്റീന വീണ്ടും മുന്നില്‍. വണ്‍ടച്ച് പാസില്‍ മുന്നേറിയ മെസിയും ലൗത്താര മാര്‍ട്ടിനസും. മാര്‍ട്ടിനസ് ലൈനില്‍നിന്ന് അകത്തേക്ക് പന്ത് അടിക്കുന്നു. ഹ്യൂഗോ ലോറിസ് തടുത്തിട്ട പന്ത് അര്‍ജന്റീന നായകന്റെ കാലില്‍. മെസി ഗോളിലേക്ക് പന്ത് തട്ടിയിട്ടു. ഒരിക്കല്‍ കൂടി അര്‍ജന്റീന മുന്നില്‍(3 2). അര്‍ജന്റീന സ്വന്തമാക്കിയെന്നു ലോകം കരുതിയ നിമിഷത്തില്‍ വീണ്ടും എംബാപ്പെയുടെ നാടകീയ ഇടപെടല്‍.
അര്‍ജന്റീന ബോക്‌സില്‍ പന്ത് കിട്ടിയ എംബാപ്പെയുടെ ഷോട്ട്. ബോക്‌സിനുള്ളില്‍ നിന്നും പ്രതിരോധിച്ച മോണ്ടിയലിനു പിഴച്ചു. പന്ത് കൈയില്‍ തട്ടി. ഫ്രാന്‍സിന് പെനാല്‍റ്റി. എംബാപ്പെ വീണ്ടും. എമിലാനോയെ എതിര്‍വശത്തേക്ക് പറഞ്ഞുവിട്ട് വലത്തേക്ക് എംബാപ്പെയുടെ കിക്ക്. ഫ്രാന്‍സ് വീണ്ടും സമനില (3) വീണ്ടെടുത്തു. കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.
നാലാമത്തെ നിര്‍ണായക കിക്കെടുക്കാനായി വന്നത് മോണ്ടിയലാണ്. താരം ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 4-2 ന് വിജയം നേടി ലോകകിരീടത്തില്‍ മുത്തമിട്ടു.
https://www.facebook.com/Malayalivartha