അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ലയണല്‍ മെസിക്ക് അഭിനന്ദനങ്ങളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍

അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ലയണല്‍ മെസിക്ക് അഭിനന്ദനങ്ങളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. അഭിനന്ദനങ്ങള്‍ സഹോദരാ എന്നര്‍ഥം വരുന്ന സ്പാനിഷ് ഭാഷയിലുള്ള ആശംസയാണ് മെസിക്ക് പിഎസ്ജിയിലെ സഹതാരം അറിയിച്ചത്.
ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസിയുടെ ചിത്രവും നെയ്മര്‍ ട്വീറ്റില്‍ പങ്കുവച്ചു.
അതേസമയം മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്.
നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്.
2014 ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം മെസ്സി ഇതാ സ്വന്തമാക്കിയിരിക്കുന്നു. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.
https://www.facebook.com/Malayalivartha