ലോകകപ്പില്‍ മെസ്സിയുടെ ചിറകിലേറി അര്‍ജന്റീന ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ സൂപ്പര്‍ താരത്തിന് അഭിനന്ദനവുമായി ബ്രസീലിന്റെ ഇതിഹാസ താരം പെലെ

ലോകകപ്പില്‍ മെസ്സിയുടെ ചിറകിലേറി അര്‍ജന്റീന ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ സൂപ്പര്‍ താരത്തിന് അഭിനന്ദനവുമായി ബ്രസീലിന്റെ ഇതിഹാസ താരം പെലെ.
ലയണല്‍ മെസ്സി ലോകകപ്പ് ജേതാവാകാന്‍ അര്‍ഹനാണെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 'ഇന്നും, ഫുട്ബാള്‍ അതിന്റെ കഥ എപ്പോഴുമെന്നപോലെ, ആവേശകരമായ രീതിയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മെസ്സി തന്റെ ആദ്യ ലോകകപ്പ് നേടി, അവന്റെ സഞ്ചാരപാതയില്‍ അത് അര്‍ഹിക്കുന്നു'', എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയെയും അദ്ദേഹം പ്രശംസിച്ചു. ''പ്രിയ സുഹൃത്ത് എംബാപ്പെ ഒരു ഫൈനലില്‍ നാല് ഗോളുകള്‍ നേടി. നമ്മുടെ കായികരംഗത്തിന്റെ ഭാവിയിലേക്കുള്ള ഈ കാഴ്ച കാണാനായി കഴിഞ്ഞത് എന്തൊരു അനുഗ്രഹമാണ്''. ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊയെയും അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി.
''അവിശ്വസനീയമായ കുതിപ്പിന് മൊറോക്കോയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണാന്‍ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍, അര്‍ജന്റീന! തീര്‍ച്ചയായും ഡീഗോ ഇപ്പോള്‍ പുഞ്ചിരിക്കുന്നുണ്ടാകും'', അദ്ദേഹം കുറിച്ചു. ിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് സ്വന്തമാക്കിയത്.
ഇരട്ട ഗോളുമായി മെസ്സി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഫ്രാന്‍സിന് വേണ്ടി സൂപ്പര്‍ താരം എംബാപ്പെ ഹാട്രിക് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് പോയത്.
"=
https://www.facebook.com/Malayalivartha