ഇതിഹാസ താരങ്ങളും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍

ഫുട്ബാള്‍ ഉച്ചകോടിക്കു മുന്നോടിയായി.... ബ്രസീലിന് ഫുട്ബാള്‍ ലോകകിരീടം സമ്മാനിച്ച ഇതിഹാസ താരങ്ങളും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍. റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, കഫു തുടങ്ങിയവര്‍ കളത്തിലിറങ്ങുമെന്നാണ് സൂചനകളുള്ളത്.
ബ്രസീല്‍ സോക്കര്‍ അക്കാദമിയുമായി സഹകരിച്ച് ഫുട്ബാള്‍ പ്ലസ് സോക്കര്‍ അക്കാദമി മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ ചെന്നൈയില്‍ ഫുട്ബാള്‍ ഉച്ചകോടി നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഇന്ന് രാത്രി ഏഴിന് പ്രദര്‍ശന മത്സരം നടക്കുന്നത്.
ഗില്‍ബെര്‍ട്ടോ സില്‍വ, എഡ്മില്‍സണ്‍, ക്ലെബര്‍സണ്‍, റിക്കാര്‍ഡോ ഒലിവേര, കകാപ്പ, കാമന്‍ഡുകായ, എലിവെല്‍ട്ടണ്‍, പൗലോ സെര്‍ജിയോ, ജോര്‍ജിഞ്ഞോ, അമറല്‍, ലൂസിയോ, അലക്‌സ് ഫെറോ, ജിയോവാനി, വിയോള, മാഴ്‌സെലോ എന്നിവര്‍ ബ്രസീല്‍ ടീമിന്റെ പട്ടികയിലുണ്ട്. പരിശീലകന്റെ റോളില്‍ ദുംഗയുമുണ്ടാവുമെന്നാണ് അറിയുന്നത്.
ക്ലൈമാക്‌സ് ലോറന്‍സ്, എന്‍.പി. പ്രദീപ്, ശണ്‍മുഖം വെങ്കടേശ്, മെഹ്‌റാജുദ്ദീന്‍ വാദൂ, കരണ്‍ജിത് സിങ്, നല്ലപ്പന്‍ മോഹന്‍രാജ്, മെഹ്താബ് ഹുസൈന്‍, അര്‍നാബ് മൊണ്ഡല്‍, സയ്യിദ് റഹീം നബി ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സിനെയും പ്രതിനിധാനം ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha