Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചാമ്പ്യന്‍സ് കപ്പില്‍ ആര്മുത്തമിടും മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

03 JUNE 2017 04:04 PM IST
മലയാളി വാര്‍ത്ത

കാര്‍ഡിഫ് സ്‌റ്റേഡിയത്തില്‍ ഇന്ന് കാല്‍പന്തുകളിയുടെ ആവേശപ്പോരാട്ടം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കിരീടങ്ങളിലൊന്നായ ചാമ്പ്യന്‍സ് ലീഗിനായി ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് സ്വപ്‌നകിരീടം സ്വന്തമാക്കാനാണ് പടച്ചട്ടയണിയുന്നത്. ആധുനിക കാല്‍പ്പന്തുകളിയിലെ കരുത്തരായ റയലും യുവന്റസും ഏറ്റുമുട്ടുമ്പോള്‍ വെയില്‍സിലെ കാര്‍ഡിഫ് സ്‌റ്റേഡിയത്തിനൊപ്പം ആരാധക ഹൃദയങ്ങളിലും ആവേശത്തിന്റെ തീപ്പൊരിപാറും.

തുടര്‍ച്ചയായി 2 തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനാണ് സിനദിന്‍ സിദാനും സംഘവും ലക്ഷ്യം. ക്രിസ്റ്റ്യാനോയാകട്ടെ ഒരിക്കല്‍ കൂടി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുന്നതിനൊപ്പം ബാലണ്‍ ഡിയോര്‍ കൂടി ലക്ഷ്യമിടുന്നു. കരുത്തുറ്റ താരനിര തന്നെയാണ് റയലിന്റെ കരുത്ത്. വമ്പന്‍ മത്സരങ്ങളില്‍ ഗോള്‍ മഴ തീര്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ബൂട്ടുകള്‍ ഇക്കുറിയും അത്ഭുതം കാട്ടുമെന്നാണ് റയല്‍ ആരാധകരുടെ പ്രതീക്ഷ.

പുതിയ പ്രതിഭാസം ഇസ്‌കോയും ഗാരത് ബെയ്‌ലും കരീംബെന്‍സേമയും റോഡ്രിഗസും അവസാന നിമിഷങ്ങളില്‍ അത്ഭുതം കാട്ടുന്ന നായകന്‍ സെര്‍ജിയോ റാമോസുമെല്ലാം ചരിത്രം കുറിക്കാന്‍ ശേഷിയുള്ളവരാണ്. മികച്ച കളിക്കാര്‍ മാത്രമുള്ള റയലില്‍ ആദ്യ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്നുള്ളതാണ് സിദാന്റെ ആശങ്ക.

അതേ സമയം മറുവശത്ത് പരമ്പരാഗതമായ പ്രതിരോധകരുത്തും ഗോള്‍വലയ്ക്ക് മുന്നിലെ ബഫണെന്ന ഇതിഹാസവുമാണ് യുവന്റസിന്റെ യഥാര്‍ത്ഥ ശക്തി. ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ കലാശപ്പോരിന് ബൂട്ടികെട്ടുന്നത്. ബി ബി സി യെന്നറിയപ്പെടുന്ന പ്രതിരോധക്കോട്ടയ്ക്ക് മുന്നില്‍ ക്രിസ്റ്റിയാനോയടക്കമുള്ള റയലിന്റെ താരപ്പട നിഷ്പ്രഭമാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ജോര്‍ജ്ജിയോ ചില്ലിനിയും ബൊനൂച്ചിയും നേതൃത്വം നല്‍കുന്ന യുവന്റസിന്റെ പ്രതിരോധക്കോട്ട തകര്‍ക്കുക റയലിന് അത്ര എളുപ്പമല്ല.

സൂപര്‍ താരം മെസിക്ക് ശേഷം അര്‍ജന്റീനയുടെ അത്ഭുതമായി മാറുന്ന ഡിബാലയുടെ ബൂട്ടുകള്‍ അത്ഭുതം കാട്ടുമെന്നാണ് പ്രതീക്ഷ. ഹിഗൈ്വന്റെ പിന്തുണകൂടിയാകുന്നതോടെ റയല്‍ പ്രതിരോധം വിയര്‍ക്കുമെന്ന കാര്യം ഉറപ്പാണ്.

 

യൂറോപ്പിലെ ഈ അവിസ്മരണീയ പോരാട്ട രാവ് കളിമികവ് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.
കലാശപ്പോരാട്ടം ഇന്ന് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends