നെയ്മറിന്റെ മികവിൽ കുതിക്കാൻ ബ്രസീൽ ; ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കയെ നേരിടും

ലയണൽ മെസ്സിയുടെ അർജന്റീന നേരിട്ട തോൽവിക്ക് പുറമെ മറ്റൊരു പ്രമുഖ ടീം കൂടി ഇന്ന് കളത്തിലിറങ്ങുന്നു. ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് സെയ്ന്റ്പീറ്റേഴ്സ്ബര്‍ഗിലാണ് മത്സരം. ആദ്യ കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനിലയില്‍ കുടുങ്ങിയതിനാല്‍ ജയം അനിവാര്യ മത്സരത്തിനാണ് ബ്രസീല്‍ ഇറങ്ങുക. സെര്‍ബിയയോട് തോറ്റ കോസ്റ്റാറിക്കയ്ക്ക് മറ്റൊരു തോല്‍വി പുറത്തേക്കുള്ള വഴിയാകും.
പരിക്കിന്റെ പിടിയിലായിരുന്ന നെയ്മര്‍ പൂര്‍ണ ആരോഗ്യക്ഷമത കാണിക്കാത്തതിനാൽ പകരക്കാരനായി മാത്രമേ ഇറങ്ങൂ എന്നാണ് സൂചന. കഴിഞ്ഞദിവസം പരിശീലനത്തിനിടെ കാലിന് വേദന അനുഭവപ്പെട്ട നെയ്മര്‍ വിശ്രമത്തിലായിരുന്നു. കോസ്റ്റാറിക്കയ്ക്കെതിരായ ആദ്യ പകുതിയില്‍ ഗോള്‍ നേടിയില്ലെങ്കില്‍ നെയ്മര്‍ രണ്ടാം പകുതി ഇറങ്ങിയേക്കും.
സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 10 തവണ ഫൗള്‍ ചെയ്യപ്പെട്ട നെയ്മര്‍ക്കെതിരെ കോസ്റ്റോറിക്കയും പരുക്കന്‍ അടവുകള്‍ പ്രയോഗിച്ചേക്കാം. കോസ്റ്റോറിക്കയുമായി ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രസീലിന് ഗ്രൂപ്പ് ചാമ്ബ്യന്മാരാകാന്‍ കഴിഞ്ഞേക്കില്ല. അടുത്തമത്സരം ശക്തരായ സെര്‍ബിയയ്ക്കെതിരെ ആണെന്നതും ബ്രസീലിന് ആശങ്കയിലാക്കുന്നുണ്ട്. നെയ്മര്‍ കളിച്ചില്ലെങ്കില്‍ റെനാറ്റോ അഗസ്റ്റോ എത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha