Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

വിമ്പിൾഡൺ കിരീടം കാര്‍ലോസ് അല്‍രാസിന് ; ഇത് അല്‍കരാസിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടം; തകർത്തത് ജോക്കോവിച്ചിന്റെ ഒരു പിടി സ്വപ്‌നങ്ങൾ

17 JULY 2023 04:42 AM IST
മലയാളി വാര്‍ത്ത

വിമ്പിള്‍ഡണ്‍ പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍രാസിന് കിരീടം. നിലവിലെ ചാംപ്യന്‍ ജോക്കോവിച്ചിനെയാണ് അല്‍കരാസ് പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അല്‍ക്കറാസിന്റെ നേട്ടം. സ്‌കോര്‍: 1-6, 7-6, 6-1, 3-6, 6-4. കാര്‍ലോസ് അല്‍കരാസിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍ഡ്സ്ലാമുമാണ്. ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കരാസിന് മുന്‍പില്‍ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്രനേട്ടങ്ങളാണ്. അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കറാസിനായിരുന്നു.

വിംബിള്‍ഡണില്‍ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. ആദ്യ സെറ്റില്‍ താരം സൂചന നല്‍കുകയും ചെയ്തു. അല്‍ക്കറാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ അല്‍ക്കറാസ് സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോവിച്ച് തിരിച്ചടിച്ചു. 3-6ന് സെറ്റ് കയ്യില്‍. മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അല്‍ക്കറാസിന് സാധിച്ചു. പിന്നീട് സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ അല്‍ക്കറാസ് ഗെയിമും മത്സരവും സ്വന്തമാക്കി.

മുപ്പത്തിയാറാം വയസ്സില്‍ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജര്‍ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കില്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.

വനിതാ വിഭാഗം കിരീടം ചെക്ക് താരം മാര്‍കേറ്റ വോഡ്രുസോവ സ്വന്തമാക്കി. ടുണീഷ്യയുടെ ഓന്‍സ് ജബൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മാര്‍കകേറ്റ കിരീടം നേടിയത്. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയതാണ് ഇതിന് മുമ്പത്തെ മികച്ച നേട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (8 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (18 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (11 hours ago)

Malayali Vartha Recommends