കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി.... പുതുതായി ക്ലബിലെത്തിയ ആസ്‌ട്രേലിയന്‍ മുന്നേറ്റതാരം ജോഷ്വ സത്തിരിയോക്ക് പരിശീലനത്തിനിടെ പരുക്ക്

കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. പുതുതായി ക്ലബിലെത്തിയ ആസ്‌ട്രേലിയന്‍ മുന്നേറ്റതാരം ജോഷ്വ സത്തിരിയോക്ക് പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റു.ഇരുപത്തേഴുകാരനായ സത്തിരിയോയെ ആസ്‌ട്രേലിയന്‍ എ ലീഗിലെ ന്യൂകാസില്‍ ജെറ്റ്‌സ് ക്ലബില്‍നിന്ന് രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
ലീഗില്‍ 169 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരം വെല്ലിങ്ടണ്‍ ഫീനിക്‌സ്, വെസ്റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സ് ടീമുകളുടെയും ഭാഗമായിരുന്നു. ക്ലബ് വേള്‍ഡ് കപ്പിലും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലും കളിച്ചിട്ടുള്ള താരമാണ്. ഞായറാഴ്ച കൊച്ചിയില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ആഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഡ്യൂറന്‍ഡ് കപ്പ് താരത്തിന് നഷ്ടമായേക്കും. കൂടാതെ, ഐ.എസ്.എല്‍ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായേക്കും. സ്‌ട്രൈക്കറായും വിങ്ങറായും കളിക്കാന്‍ മികവുള്ള താരമാണ് സത്തിരിയോ. എന്നാല്‍, താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ക്ലബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha