എമേര്‍ജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം....

എമേര്‍ജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 48 ഓവറില്‍ 205 റണ്‍സിനു പുറത്തായിരുന്നു.
42 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ രാജ്വര്‍ധന്‍ ഹൈംഗര്‍ഗേക്കറാണ് പാക്ക് ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 48 ഓവറില്‍ 205ന് പുറത്ത്. ഇന്ത്യ 36.4 ഓവറില്‍ 2ന് 210. 48 റണ്‍സ് നേടിയ ഖാസിം അക്രം മാത്രമാണ് പാക്ക് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (20) നഷ്ടമായെങ്കിലും ഓപ്പണര്‍ സായ് സുദര്‍ശന്റെ അപരാജിത സെഞ്ചറി (104*) ഇന്ത്യയ്ക്ക് ആധികാരിക ജയം നേടിക്കൊടുക്കുകയാണുണ്ടായത്. സായ് സുദര്‍ശനു പുറമേ, അര്‍ധ സെഞ്ചറി നേടിയ കര്‍ണാടക താരം നികിന്‍ ജോസും (53) ഇന്ത്യന്‍ നിരയില്‍ ഏറെ തിളങ്ങി.
രണ്ടാം വിക്കറ്റില്‍ സായ് നികിന്‍ സഖ്യം പടുത്തുയര്‍ത്തിയ 99 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ 36.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയുണ്ടായി. ജയത്തോടെ 6 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മത്സരത്തില്‍ നേപ്പാളിനെ തോല്‍പിച്ച ഇന്ത്യ സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha