ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യത്തിന് കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റന്‍ കിരീടം

ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യത്തിന് കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റന്‍ കിരീടം. ഇന്തൊനീഷ്യയുടെ ഫജാര്‍ അല്‍ഫിയാന്‍ മുഹമ്മദ് റിയാന്‍ അര്‍ഡിയന്റോ സഖ്യത്തെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കി.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ തിരിച്ചുവരവ്. ആദ്യ ഗെയിം 1721 നാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. 2113, 2114 എന്നിങ്ങനെ രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ കരിയറിലെ ആദ്യ കൊറിയന്‍ കിരീടം നേടി.
സൂപ്പര്‍ 500 ല്‍ സഖ്യത്തിന്റെ മൂന്നാം കിരീടമാണ്. നേരത്തേ തായ്‌ലന്‍ഡ് ഓപ്പണും (2019), യോനെക്‌സ് സണ്‍റൈസ് ഇന്ത്യ ഓപ്പണും (2022) സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി എന്നിവര്‍ നേടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha