ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയ്ക്ക് ഇരട്ട സ്വര്‍ണം... മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് പുറത്ത്

ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയ്ക്ക് ഇരട്ട സ്വര്‍ണം... മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് പുറത്ത്. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ഏഷ്യന്‍ റെക്കോഡോടെ ക്വിന്‍ ഹയാങും വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ സാങ് യുഫിയുമാണ് സ്വര്‍ണം നേടിയത്.
വനിതാ ഫൈനല്‍, ടോക്യോ ഒളിമ്പിക്സിന്റെ ആവര്‍ത്തനമായിരുന്നു. പക്ഷേ, അവിടെ 100 മീറ്റര്‍ വിജയിച്ച ക്യാനഡയുടെ മാര്‍ഗരറ്റ് മക്നീല്‍ ഇവിടെ വെള്ളിയിലൊതുങ്ങി. സാങിന് ഒളിമ്പിക്സില്‍ വെള്ളിയായിരുന്നു.
ബ്രിട്ടന്റെ ഒളിമ്പിക്സ് ചാമ്പ്യനും ലോക റെക്കോഡുകാരനുമായ ആദം പീറ്റിയില്ലാതെയാണ് പുരുഷന്മാരുടെ 100 മീറ്റര്‍ പൂര്‍ത്തിയായത്. മാനസികാരോഗ്യം മെച്ചപ്പെടുത്താനായി പീറ്റി ഇടവേളയെടുത്തതാണ്.
വനിതകളുടെ 200 മീറ്റര്‍ മെഡ്ലേയില്‍ അമേരിക്കയുടെ കാറ്റി ഡഗ്ലസും അലക്സ് വാല്‍ഷും 1-2 ഫിനിഷ് നടത്തി. ഇരുവരും വിര്‍ജീനിയ യൂണിവേഴ്സിറ്റി താരങ്ങളാണ്. പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ ഇറ്റലിയുടെ തോമസ് സൈക്കോണ്‍ ചാമ്പ്യനായി.
അതേസമയം മലയാളി നീന്തല്‍താരം സജന്‍ പ്രകാശ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്ട്രോക്കില്‍ പുറത്തായി. 91 പേര്‍ അണിനിരന്ന മത്സരത്തില്‍ സജന് 57-ാംസ്ഥാനമാണ്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ മത്സരിക്കും. മറ്റൊരു ഇന്ത്യന്‍ താരം ശ്രീഹരി നടരാജിനും സെമിയിലേക്ക് മുന്നേറാനായില്ല.
"
https://www.facebook.com/Malayalivartha