ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം...

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 22.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് സന്ദര്‍ശകര്‍ ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി.
46 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 52 റണ്‍സെടുത്താണ് താരം പുറത്തായത്. ശുഭ്മന്‍ ഗില്‍ (ഏഴ്), സൂര്യകുമാര്‍ യാദവ് (19), ഹാര്‍ദിക് പാണ്ഡ്യ (അഞ്ച്), ഷര്‍ദൂല്‍ ഠാക്കൂര്‍ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 16 റണ്‍സുമായി രവീന്ദ്ര ജദേജയും 12 റണ്‍സുമായി രോഹിത് ശര്‍മയും പുറത്താകാതെ നിന്നു. വിന്‍ഡീസിനായി ഗുഡകേഷ് മോട്ടി രണ്ടു വിക്കറ്റ് നേടി.
നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ വീന്‍ഡീസ് ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞിരുന്നു. നായകന്‍ ഷായ് ഹോപിനു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 45 പന്തില്‍ 43 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്നു പേര്‍ പൂജ്യത്തിന് പുറത്തായി.
"
https://www.facebook.com/Malayalivartha