വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനും നൈജീരിയക്കും ആശ്വാസജയം....

പോര്‍ച്ചുഗലിനും നൈജീരിയക്കും ആശ്വാസജയം. വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലെ രണ്ടാം മത്സരമാണ് വമ്പന്‍ടീമുകള്‍ക്ക് തിരിച്ചടിയായത്. നെതര്‍ലന്‍ഡ്‌സിനോട് സമനിലവഴങ്ങിയ യു.എസിന് (11) പ്രീക്വാര്‍ട്ടറിലെത്താന്‍ അടുത്ത മത്സരംവരെ കാത്തിരിക്കേണ്ടതായി വരും.
. ആവേശപ്പോരാട്ടത്തിനൊടുവിലാണ് ആതിഥേയരായ ഓസ്‌ട്രേലിയ നൈജീരിയയോട് തോറ്റത് (32). വിയറ്റ്‌നാമിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍സാധ്യത സജീവമാക്കി.
പ്രീക്വാര്‍ട്ടര്‍ മുന്നില്‍ക്കണ്ടാണ് നെതര്‍ലന്‍ഡ്‌സ് യു.എസിനെതിരേ കളിക്കാനിറങ്ങിയത്. 17-ാം മിനിറ്റില്‍ ജില്‍ റൂഡ് ഗോളടിച്ച് ഡച്ചുകാര്‍ക്ക് മുന്‍തൂക്കംനല്‍കി. ക്യാപ്റ്റന്‍ ലിന്‍ഡ്‌സി ഹൊറന്റെ (62) ഗോളില്‍ യു.എസ്. കളിയിലേക്ക് തിരിച്ചെത്തി.
പിന്നീട് ഇരുവര്‍ക്കും ഗോളടിക്കാനായില്ല. രണ്ടുകളിയില്‍ ഓരോ ജയവും സമനിലയുമായി ഇരുടീമുകള്‍ക്കും നാലുപോയന്റുവീതമാണ്. ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ യു.എസ്. ഒന്നാമതാണ്. അടുത്തകളിയില്‍ വിയറ്റ്‌നാമിനെ തോല്‍പ്പിച്ചാല്‍ നെതര്‍ലന്‍ഡ്സിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാം. സമനിലയായാല്‍ യു.എസ്.-പോര്‍ച്ചുഗല്‍ കളിയെ ആശ്രയിക്കേണ്ടിവരും.
https://www.facebook.com/Malayalivartha