ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് പരമ്പര ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിനിറങ്ങുന്നു...

ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് പരമ്പര ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിനിറങ്ങുന്നു. ബ്രിജ്ടൗണില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് കളി. ഒന്നാം ഏകദിനത്തില്‍ 114 റണ്‍സിന് ആതിഥേയരെ പുറത്താക്കിയ ഇന്ത്യ, 22.5 ഓവറില്‍ ലക്ഷ്യം കണ്ടിരുന്നു.
എന്നാല്‍, അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും തലവേദന സൃഷ്ടിക്കുന്നു. ശുഭ്മന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ശര്‍ദുല്‍ ഠാകുറും എളുപ്പത്തില്‍ പുറത്തായിരുന്നു. ഓപണര്‍ ഇഷാന്‍ കിഷന്‍ 52 റണ്‍സുമായി ടോപ്‌സ്‌കോററായി.
അതേസമയം മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കാതെയാണ് ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ ടീമിനെ ഇറക്കിയത്. ഇഷാന്‍ കിഷനോ സൂര്യകുമാര്‍ യാദവിനോ പകരം സഞ്ജുവിനെ കളിപ്പിക്കാമായിരുന്നുവെന്ന വിമര്‍ശനമാണ് ആരാധകര്‍ക്കുള്ളത്. എല്ലാവര്‍ക്കും അവസരം നല്‍കാനായി ആഗ്രഹമുണ്ടെന്നാണ് കഴിഞ്ഞ ഏകദിനത്തിനുശേഷം ക്യാപ്റ്റന്‍ പ്രതികരിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha