2023 ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്...

2023 ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്. ഏഷ്യയില്‍ ഏറ്റവും പഴക്കമുള്ളതും, ലോകത്തില്‍ ഏറ്റവും പഴക്കമുള്ള ദേശീയ ടൂര്‍ണമെന്റില്‍ അഞ്ചാം സ്ഥാനത്തുമാണു ഡ്യൂറന്‍ഡ് കപ്പിന്റെ സ്ഥാനം. 132-ാം എഡിഷന്‍ ഡ്യൂറന്‍ഡ് കപ്പിനാണ് ഇന്നു കൊടിയുയരുക.
നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റും ബംഗ്ലാദേശ് ആര്‍മിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്നു വൈകുന്നേരം 5.45ന് കോല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണു കിക്കോഫ്.
ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്എല്‍ ടീമുകള്‍ക്കു ഡ്യൂറന്‍ഡ് കപ്പ് നിര്‍ബന്ധമാക്കിയതിനു ശേഷമുള്ള രണ്ടാം ടൂര്‍ണമെന്റാണ് ഇത്തവണത്തേത്.
27 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിദേശ ടീമുകള്‍ ഇത്തവണ മത്സര രംഗത്തുണ്ട്. ബംഗ്ലാദേശില്‍നിന്നുള്ള ബംഗ്ലാദേശ് ആര്‍മിയും നേപ്പാളില്‍നിന്നുള്ള ത്രിഭുവന്‍ ആര്‍മിയുമാണു പോരാട്ടരംഗത്തുള്ളത്.
"
https://www.facebook.com/Malayalivartha