വനിതാ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ച് മൗറോക്കോ...

വനിതാ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ച് മൗറോക്കോ. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ കരുത്തരായ കൊളംബിയയെ പരാജയപ്പെടുത്തിയാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം. തങ്ങളുടെ പ്രഥമ ലോകകപ്പില്‍ തന്നെയാണ് മൊറോക്കോയുടെ ഈ സ്വപ്നക്കുതിപ്പുള്ളത ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മനിയും ദക്ഷിണകൊറിയയും സമനിലയില്‍ പിരിയുകയായിരുന്നു.
സ്ട്രൈക്കര്‍ അനിസ്സ ലമാരിയുടെ ഏക ഗോളിനാണ് മൊറോക്കോ കൊളംബിയയെ കീഴടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനായി ശ്രമിച്ചെങ്കിലും കൊളംബിയയുടെ നീക്കങ്ങളെല്ലാം മൊറോക്കോ വിദഗ്ധമായി പ്രതിരോധിച്ചു.
അതേ സമയം തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കൊളംബിയ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകള്‍ക്കും ആറ് വീതം പോയന്റുകളാണുള്ളത്. ദക്ഷിണ കൊറിയയുമായി സമനിലയായതാണ് ജര്‍മനിക്ക് തിരിച്ചടിയായത്.
"
https://www.facebook.com/Malayalivartha