സെവിയ്യയെ ഷൂട്ടൗട്ടില്‍ പരാജ്യപ്പെടുത്തി യുവേഫ സൂപ്പര്‍ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി...

സെവിയ്യയെ ഷൂട്ടൗട്ടില്‍ പരാജ്യപ്പെടുത്തി യുവേഫ സൂപ്പര്‍ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം വഴങ്ങിയതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടില്‍ 5-4 നാണ് സിറ്റി ജയിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ സെവിയ്യ ലീഡ് ഉയര്‍ത്തി സിറ്റിയെ ഞെട്ടിച്ചു. ഇരുപത്തഞ്ചാം മിനുട്ടില്‍ എന്‍ നെസിരിയിലൂടെയാണ് സെവിയ്യ ലീഡ് നേടിയത്.
രണ്ടാം പകുതിയില്‍ യുവതാരം കോള്‍ പാമറിലൂടെ സിറ്റി സമനിലപിടിച്ചു. ഇരുടീമുകളും സമനില തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
"
https://www.facebook.com/Malayalivartha